തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ഇ സി ജി ടെക്നീഷ്യനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച/എഴുത്തുപരീക്ഷ ജൂലൈ 19ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്‍റെ കാര്യാലയത്തിൽ നടക്കും. 90 ദിവസത്തേയ്ക്കാണ് നിയമനം. യോഗ്യത: എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യ യോഗ്യത. വൊക്കേഷണൽ ആന്‍റ് ഹയർ സെക്കന്‍ററിയുടെ ഇസിജി ആന്‍റ് ഓഡിയോമെട്രിക് ടെക്നോളജി സർട്ടിഫിക്കറ്റ്. പ്രായപരിധി 18-35. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മുളംകുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകണം. വെബ്സൈറ്റ്: www.gmctsr.org. ഫോൺ: 0487-2200310