ആരോഗ്യവകുപ്പിന് കീഴില്‍ തൃശൂര്‍ ഗവണ്‍മെന്‍റ് നഴ്‌സിങ് സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷയും പ്രോസ്‌പെക്ടസും www.dhskerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ തൃശൂര്‍ ഗവ നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് ജൂലൈ 30 വൈകുന്നേരം 5 മണിക്കകം ലഭിക്കത്തക്കവിധം അയയ്ക്കുകയോ നേരിട്ടെത്തിക്കുകയോ ചെയ്യണം.