Job vacancy

ഐ. ടി. ഐ കളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Published

on

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഐ.ടി.ഐ കളില്‍ 2022-23 അധ്യായന വര്‍ഷത്തില്‍ ”എംപ്ലോയബിലിറ്റി സ്‌കില്‍സ്’ എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമ, ടി.ഒ.ടീ. കോഴ്‌സ്, അടിസ്ഥാന കംപ്യൂട്ടര്‍, ഇംഗ്ലീഷ്, ആശയ വിനിമയം എന്നിവ പ്ലസ് ടൂ, ഡിപ്ലോമ തലങ്ങളില്‍ പഠിച്ചുള്ള അറിവ് എന്നിവയാണ് അടിസ്ഥാന യോഗ്യത.
ജോലിക്ക് മണിക്കൂറിന് 240 രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ആഗസ്റ്റ് പത്തിന് ബുധനാഴ്ച രാവിലെ പത്ത് മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപമുള്ള എലത്തൂര്‍ ഗവ.ഐ.ടി.ഐയില്‍ വെച്ച് നടത്തുന്ന ഇന്‍റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0495 2461898.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version