ഗുജറാത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ ബിജെപി എംഎല്‍എമാര്‍ നാമനിര്‍ദ്ദേശം ചെയ്തു. ഇന്ന് നടന്ന ബിജെപി നിയമസഭാംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം. കനു ദേശായിയാണ് പട്ടേലിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന ജയത്തിന് പിന്നാലെ ഭൂപേന്ദ്ര പട്ടേല്‍ രാജി വെച്ചിരുന്നു. ഡിസംബർ 12 തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേതാവിനെ തിരഞ്ഞെടുക്കാന്‍ ഗാന്ധിനഗറിലാണ് നിയമസഭാ കക്ഷി യോഗം ചേര്‍ന്നത്. യോഗത്തില്‍ പാര്‍ട്ടി നിരീക്ഷകരും മുതിര്‍ന്ന നേതാക്കളുമായ രാജ്നാഥ് സിംഗ്, ബിഎസ് യെദ്യൂരപ്പ, അര്‍ജുന്‍ മുണ്ട എന്നിവര്‍ പങ്കെടുത്തു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആധികാരിക ജയമാണ് ബിജെപി സ്വന്തമാക്കിയത്. ജയിച്ച സീറ്റുകളുടെ കാര്യത്തില്‍ സ്വന്തം റെക്കോര്‍ഡ് മെച്ചപ്പെടുത്തിയായിരുന്നു ഈ ചരിത്രപരമായ വിജയം.