ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലേക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഗുരുവായൂർ ദേവസ്വം ഓഫീസിൽ ജൂൺ 30ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. പ്രായപരിധി 18 നും 36നും മധ്യേ. യോഗ്യത പ്ലസ് ടു സയൻസ് ഗ്രൂപ്പ് അല്ലെങ്കിൽ തതുല്യം വിജയിച്ചവരായിരിക്കണം, അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് എം എൽ ടി വിജയിച്ചവർ. താല്പര്യമുളള ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും, പകർപ്പും സഹിതം കുടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ 0487-2556335,എന്ന ഫോൺ നമ്പറിലോ, വെബ്സൈറ്റിലോ (www.guruvayurdevaswom.nic.in) ലഭിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്ക് ഒരു മണിക്കൂർ മുൻപ് ദേവസ്വം ഓഫീസിൽ ഹാജരാകണം.