Malayalam news

90 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന തടയണയുടെ നിർമ്മാണോദ്ഘാടനം എം എൽ എ മുരളി പെരുനെല്ലി നിർവഹിച്ചു.

Published

on

മുല്ലശ്ശേരി കനാലിനു കുറുകേ പതിയാർകുളങ്ങരയിൽ 90 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന തടയണയുടെ നിർമ്മാണോദ്ഘാടനം എം എൽ എ മുരളി പെരുനെല്ലി നിർവഹിച്ചു. എം എൽ എ സേവ്യർ ചിറ്റലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. നബാർഡ് റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് ഫണ്ടിലെ മിച്ച സംഖ്യയിലേക്ക് പതിയാർകുളങ്ങര വി സി ബി നിർമ്മാണത്തിനായി തയ്യാറാക്കിയ പദ്ധതിയ്ക്ക് അംഗീകാരം ലഭിക്കുകയായിരുന്നു. മണലൂർ, വടക്കാഞ്ചേരി മണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കോൾപാടങ്ങളിൽ ജല ലഭ്യത ഉറപ്പു വരുത്താൻ ഈ പദ്ധതി മൂലം സാധിക്കും. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ സംഘം കോൾ സൗത്ത്, സംഘം കോൾ നോർത്ത്, തരിശ്-കരിമ്പന, നായ്ക്കൻ കോൾ, കാളിപ്പാടം ചിരുകണ്ടത്ത് പടവ്, പുതൂർ കരിക്ക, പോന്നോർ താഴം, വടക്കേ പോന്നോർ താഴം, മുണ്ടൂർ താഴം എന്നീ കോൾ പടവുകളിലെ കർഷകർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഈ പടവുകളിൽ മതിയായ ജല ലഭ്യത ഉറപ്പു വരുത്തുന്നതിന് 8 സ്പാനുകളുള്ള തടയണയാണ് നിർമ്മിക്കുന്നത്. ഡിസംബർ മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കും.വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ പുഴയ്ക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിനായി 1.57 കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. മുണ്ടൂർ പഴമുക്കിൽ തടയണ നിർമ്മാണത്തിനായി 57 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ കോൾപാടങ്ങളിലെ ഊർജ്ജക്ഷമത വർധിപ്പിക്കുന്നതിനായി 1.12 കോടി രൂപയുടെ പ്രവൃത്തികൾ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നടക്കുന്നു. 45 ലക്ഷം രൂപയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച്, 67 ലക്ഷം രൂപയുടെ രണ്ടാം ഘട്ട പ്രവൃത്തികൾ നടന്നുവരുന്നു. കോൾപാടങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കും. ഇത്തരത്തിൽ വലിയ രീതിയിലുള്ള വികസന പ്രവർത്തനമാണ് കോൾ കാർഷിക മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത്.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആനി ജോസ്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതി വേണുഗോപാൽ, തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ജി പോൾസൺ, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ജയരാജൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി എ സന്തോഷ്, വി എസ് ശിവരാമൻ, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം മോഹനൻ വാഴപ്പിള്ളി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സെബാസ്റ്റ്യൻ കെ എൽ , കെ കുഞ്ഞുണ്ണി, ടി ഹരിനാരായണൻ ടി.ജിപ്രവീൺ ഗീത ഭരതൻ കെ എൽ ഡി സി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇൻ ചാർജ് പി കെ ശാലിനി, പറപ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എ കെ സുബ്രഹ്മണ്യൻ കെ എൽ ഡി സി അസിസ്റ്റൻ്റ് എഞ്ചിനീയർ വി ജി സുനിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version