മുല്ലശ്ശേരി കനാലിനു കുറുകേ പതിയാർകുളങ്ങരയിൽ 90 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന തടയണയുടെ നിർമ്മാണോദ്ഘാടനം എം എൽ എ മുരളി പെരുനെല്ലി നിർവഹിച്ചു. എം എൽ എ സേവ്യർ ചിറ്റലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. നബാർഡ് റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് ഫണ്ടിലെ മിച്ച സംഖ്യയിലേക്ക് പതിയാർകുളങ്ങര വി സി ബി നിർമ്മാണത്തിനായി തയ്യാറാക്കിയ പദ്ധതിയ്ക്ക് അംഗീകാരം ലഭിക്കുകയായിരുന്നു. മണലൂർ, വടക്കാഞ്ചേരി മണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കോൾപാടങ്ങളിൽ ജല ലഭ്യത ഉറപ്പു വരുത്താൻ ഈ പദ്ധതി മൂലം സാധിക്കും. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ സംഘം കോൾ സൗത്ത്, സംഘം കോൾ നോർത്ത്, തരിശ്-കരിമ്പന, നായ്ക്കൻ കോൾ, കാളിപ്പാടം ചിരുകണ്ടത്ത് പടവ്, പുതൂർ കരിക്ക, പോന്നോർ താഴം, വടക്കേ പോന്നോർ താഴം, മുണ്ടൂർ താഴം എന്നീ കോൾ പടവുകളിലെ കർഷകർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഈ പടവുകളിൽ മതിയായ ജല ലഭ്യത ഉറപ്പു വരുത്തുന്നതിന് 8 സ്പാനുകളുള്ള തടയണയാണ് നിർമ്മിക്കുന്നത്. ഡിസംബർ മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കും.വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ പുഴയ്ക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിനായി 1.57 കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. മുണ്ടൂർ പഴമുക്കിൽ തടയണ നിർമ്മാണത്തിനായി 57 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ കോൾപാടങ്ങളിലെ ഊർജ്ജക്ഷമത വർധിപ്പിക്കുന്നതിനായി 1.12 കോടി രൂപയുടെ പ്രവൃത്തികൾ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നടക്കുന്നു. 45 ലക്ഷം രൂപയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച്, 67 ലക്ഷം രൂപയുടെ രണ്ടാം ഘട്ട പ്രവൃത്തികൾ നടന്നുവരുന്നു. കോൾപാടങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കും. ഇത്തരത്തിൽ വലിയ രീതിയിലുള്ള വികസന പ്രവർത്തനമാണ് കോൾ കാർഷിക മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത്. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആനി ജോസ്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതി വേണുഗോപാൽ, തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ജി പോൾസൺ, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ജയരാജൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി എ സന്തോഷ്, വി എസ് ശിവരാമൻ, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം മോഹനൻ വാഴപ്പിള്ളി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സെബാസ്റ്റ്യൻ കെ എൽ , കെ കുഞ്ഞുണ്ണി, ടി ഹരിനാരായണൻ ടി.ജിപ്രവീൺ ഗീത ഭരതൻ കെ എൽ ഡി സി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇൻ ചാർജ് പി കെ ശാലിനി, പറപ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എ കെ സുബ്രഹ്മണ്യൻ കെ എൽ ഡി സി അസിസ്റ്റൻ്റ് എഞ്ചിനീയർ വി ജി സുനിൽ എന്നിവർ സംസാരിച്ചു.
വിവാദമായ വടക്കാഞ്ചേരിയിലെ വിദേശ മദ്യഷോപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സമിതി 29 ന് നാളെ വടക്കാഞ്ചേരി നഗരസഭക്ക് മുന്നിൽപ്രതിക്ഷേധ ധർണ്ണ നടത്തും
വിവാദമായ വടക്കാഞ്ചേരിയിലെ വിദേശ മദ്യഷോപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സമിതി 29 ന് നാളെ വടക്കാഞ്ചേരി നഗരസഭക്ക് മുന്നിൽപ്രതിക്ഷേധ ധർണ്ണ നടത്തും
കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു.പ്രസിദ്ധമായ പങ്ങാ വ് ശിവക്ഷേത്ര പരിസരത്തും ,പൂമുള്ളി ആയുർവേദ കോളേജിന്റെ പിൻവശത്തും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള സ്മശാനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി .തകർന്നു വീണ പഴയ കൊച്ചിൻ പാലത്തിന് മുളിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകയാണ്. ഭാരത പുഴയുടെ തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള വർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നല്കിയിട്ടുണ്ട്.മഴ കനക്കുന്ന പക്ഷം ഭാരത പുഴയുടെ തീരത്തുള്ള ഹോട്ടലുകളിലും വെള്ളം കയറാൻ സാദ്ധ്യതയുണ്ട്.പറ ന്നൊഴുകുന്ന നിളയുടെ സൗന്ദര്യം കണ്ടാസ്വതിക്കാൻ നിരവധി പേരാണ് കൊച്ചിൻ പാല ത്തിന് മുളിൽ എത്തുന്നതു്.
:ലോയേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.വടക്കാഞ്ചേരി ബാർ അസോസിയേഷനു മുൻപിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് അഡ്വ.എൽദോ പൂക്കുന്നേൽ അധ്യക്ഷനായി.അനുസ്മരണ സമ്മേളനം ലോയേഴ്സ് കോൺഗ്രസ് ജില്ലാ കൗൺസിൽ അംഗം അഡ്വ.പി.ഐ. ലോനപ്പൻ ഉദ്ഘാടനം ചെയ്തു
വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മൻ ചാണ്ടി ചേർത്തുനിർത്തിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ഏറെ വേട്ടയാടപ്പെട്ട കുടുംബങ്ങളാണ് ഉമ്മൻ ചാണ്ടിയുടേതും കോടിയേരിയുടേതുമെന്ന് ബിനീഷ് കോടിയേരി 24നോട് പറഞ്ഞു മ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്. ജയിലിൽ കിടന്നപ്പോൾ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കരുണം കൂട്ടായ്മ ജനഹൃദങ്ങളിൽ ഉമ്മൻചാണ്ടി എന്ന വിഷയത്തിന് ആസ്പദമാക്കി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു.
രാമായണമാസത്തോടനുബന്ധിച്ചു മുണ്ടത്തിക്കോട് കല്ലടി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഒരാഴ്ച ക്കാലം നടത്തുന്ന സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു. ട്രസ്റ്റ് ചെയർമാൻ മാരാത്ത് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ സുധീഷ്ബാബു അധ്യക്ഷത വഹിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്രസമിതി സെക്രട്ടറി രാജൂ മാരാത്ത് മുഖ്യ അഥിതി ആയി രുന്നു. നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കാളികളായി. ഇ എം രാമപ്രസാദ് സ്വാഗതവും ജി രഘുനാഥ് നന്ദിയും പറഞ്ഞു. കെ മണികണ്ഠൻ, കെ എം സജീഷ്, പി ബി ബിനീഷ്, വി എസ് സ്മിഷാദ്. സുരേഷ്, സജിത്ത് പുത്തൻവീട്ടിൽ എന്നിവർ നേതൃത്വം നൽകി.