Connect with us

Sports

കാലിക്കറ്റ് യൂണിവേഴ്സിറ്റി നെറ്റ്ബോൾ വനിതാ മത്സരങ്ങൾക്ക് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി

Published

on

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി നെറ്റ്‌ബോൾ വനിതാ മത്സരങ്ങൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു.
ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ: ജോയ് പീണിക്കപ്പറമ്പിൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
ഡോ ബിന്ദു ടി കല്യാൺ, ഡോ പോൾ ചാക്കോ, ഡോ സെബാസ്റ്റ്യൻ, ഡോ ലേഖ ജോസ്, എം എൻ നിതിൻ, എന്നിവർ സംസാരിച്ചു.
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയ്ക്ക് കീഴിലെ വിവിധ കോളേജ് ടീമുകൾ പങ്കെടുക്കുന്ന മത്സരം നാളെ സമാപിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

കൊച്ചിയില്‍ പുതിയ സ്റ്റേഡിയത്തിന് സ്ഥലം വാങ്ങാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പത്രപ്പരസ്യം നല്‍കി

Published

on

രാജ്യാന്തര സ്റ്റേഡിയത്തിനായി 30 ഏക്കര്‍ വരെ വാങ്ങാനാണ് നീക്കം.

Continue Reading

Sports

അണ്ടർ 19 വനിതാ ലോകകപ്പ്; ആതിഥേയരെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം

Published

on

അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ഡിയിൽ നടന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിനാണ് ഇന്ത്യ മറികടന്നത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 167 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 57 പന്തിൽ പുറത്താകാതെ 92 റൺസെടുത്ത ഓപ്പണർ ശ്വേത സെഹ്‌റാവത്താണ് ഇന്ത്യയുടെ വിജയശിൽപി. ലോകകപ്പിനു മുൻപ് നടന്ന ടി-20 പരമ്പരയിൽ ഇന്ത്യക്കെതിരെ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്ക പക്ഷേ, ലോകകപ്പിൽ ഞെട്ടിച്ചു. 15 വയസുകാരി സിമോണി ലോറൻസ് തുടരെ ബൗണ്ടറികൾ നേടിയപ്പോൾ ഇന്ത്യ ഞെട്ടി. ഷബ്‌നം എംഡി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ലോറൻസ് അടിച്ചുകൂട്ടിയത് 18 റൺസ്. സഹ ഓപ്പണർ എലാന്ദ്രി റെൻസ്ബർഗും സാവധാനം ആക്രമണ മോഡിലേക്കെത്തിയപ്പോൾ ഇന്ത്യ വിയർത്തു. നാലാം ഓവറിലെ അവസാന പന്തിൽ റെൻസ്ബർഗ് (13 പന്തിൽ 23) പുറത്തായതോടെ ഇന്ത്യയ്ക്ക് ശ്വാസം നേരെ വീണു. റെൻസ്ബർഗിനെ സോനം യാദവിൻ്റെ പന്തിൽ റിച്ച ഘോഷ് പിടികൂടുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഒലുഹ്ലെ സിയോയെ ഷഫാലി ക്ലീൻ ബൗൾഡാക്കി. പിന്നീട് റൺ നിരക്ക് കുറഞ്ഞു. അടുത്ത 9 ഓവറിൽ വെറും 36 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് 2 വിക്കറ്റും നഷ്ടമായി. കയ്ല റെയ്‌നെകെയെ (26 പന്തിൽ 11) ട്രിഷയുടെ കൈകളിലെത്തിച്ച ഷഫാലിയാണ് രണ്ടാം വിക്കറ്റും സ്വന്തമാക്കിയത്. ഇതിനിടെ 33 പന്തിൽ ലോറൻസ് ഫിഫ്റ്റി തികച്ചു. അഞ്ചാം നമ്പറിൽ ക്രീസിലെത്തിയ മാഡിസൺ ലാൻഡ്സ്‌മാനും തകർപ്പൻ ഫോമിലായിരുന്നു. തുടരെ ബൗണ്ടറികൾ കണ്ടെത്തിയ ലാൻഡ്സ്‌മാൻ ഇന്ത്യയെ വീണ്ടും സമ്മർദത്തിലാക്കി. ഇതിനിടെ സിമോണി ലോറൻസ് (44 പന്തിൽ 61) റണ്ണൗട്ടായി. വൈകാതെ 17 പന്തിൽ 32 റൺസ് നേടിയ ലാൻഡ്സ്‌മാനെ പർശവി ചോപ്ര വിക്കറ്റിനു മുന്നിൽ കുടുക്കി. കരാബോ മെസോ (11 പന്തിൽ 19), മിയാൻ സ്‌മിറ്റ് (9 പന്തിൽ 16) എന്നിവർ പുറത്താവാതെ നിന്നു. മോശം ഫീൽഡിംഗ് ആണ് ഇന്ത്യയ്ക്ക് തിരിച്ചടി ആയത്. മറുപടി ബാറ്റിംഗിൽ ഷഫാലിയും ശ്വേതയും ചേർന്ന് അതിഗംഭീര തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ശ്വേത ആദ്യ ഓവറുകളിൽ ബുദ്ധിമുട്ടിയപ്പോൾ ഷഫാലി ടോപ്പ് ഗിയറിൽ കുതിച്ചു. താബിസെങ്ങ് നിനി എറിഞ്ഞ ആറാം ഓവറിൽ 5 ബൗണ്ടറിയും ഒരു സിക്സറും അടിച്ച ഷഫാലി പവർപ്ലേയിൽ ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 70ലെത്തിച്ചു. 8ആം ഓവറിലെ ആദ്യ പന്തിൽ ഷഫാലി (16 പന്തിൽ 45) പുറത്തായി. മിയന സ്‌മിറ്റിനായിരുന്നു വിക്കറ്റ്. ഷഫാലി പുറത്തായതോടെ ശ്വേത കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 12 പന്തിൽ 6, 23 പന്തിൽ 23 എന്നീ നിലകളിൽ നിന്ന് തുടർ ബൗണ്ടറികളിലൂടെ സ്കോർ ഉയർത്തിയ താരത്തോടൊപ്പം ട്രിഷയും ബൗണ്ടറികൾ കണ്ടെത്തി. എന്നാൽ, 11 പന്തിൽ 15 റൺസെടുത്ത് ട്രിഷ പുറത്തായി. ഇതിനിടെ 37 പന്തിൽ ശ്വേത ഫിഫ്റ്റി തികച്ചു. തുടർന്ന് ഇന്ത്യൻ ഇന്നിംഗ്സിനെ ഒറ്റക്ക് ചുമലിലേറ്റിയ ശ്വേത ഇന്ത്യയെ തകർപ്പൻ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സൗമ്യ തിവാരി (10) മടങ്ങിയെങ്കിലും ഒരു ബൗണ്ടറിയിലൂടെ ശ്വേത ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

Continue Reading

Sports

ഗോളടിച്ച് ലോക റെക്കോർഡിട്ട് കേരളം.

Published

on

സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ച ഡ്രീം ഗോൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഉദ്യമത്തിൽ 12 മണിക്കൂർ കൊണ്ട് 4500 പെനാല്‍റ്റി കിക്കുകളാണ് പൂർത്തിയാക്കിയത്. ലോകത്ത് പലരാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് കേരളത്തിന്റെ വിജയം.  ഗ്രൗണ്ടിൽ ഒരേ സമയം രണ്ടു ടീമുകളും ഗ്യാലറിയിൽ നാലു ടീമുകളും ഷൂട്ടൗട്ടിനു സജ്ജമായിരിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം നടത്തിയത്.

Continue Reading

Sports

ഇതിഹാസമേ വിട; ഫുട്‌ബോളിനായി ജനിച്ച പെലെ

Published

on

ഫുട്ബോൾ രാജാവ് പെലെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. പെലെയുടെ സംസ്ക്കാരം ചൊവ്വാഴ്ച നടക്കും. സ്വന്തം നാടായ സാൻ്റോസിലാണ് താരത്തിൻ്റെ സംസ്ക്കാരം നടക്കുക. ബ്രസീലിന് വേണ്ടി മൂന്ന് ലോകകപ്പുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മൂല്യമേറിയ പ്രതിഭയായിരുന്നു പെലെ. ഒരു മാസം മുൻപാണ് ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരമെന്ന പേരും പെലെക്കുണ്ട്. 1958, 62, 70, എന്നീ വര്‍ഷങ്ങളിലായിരുന്നു പെലെയുടെ കീഴില്‍ ബ്രസീല്‍ കിരീടം നേടിയത്. എക്കാലത്തെയും മികച്ച ബ്രസീല്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

Continue Reading

Sports

ലോകകിരീടം നേടിയ അർജൻറീനയ്ക്ക് ലഭിക്കുന്നത് 347 കോടി; ഫ്രാൻസിന് 248 കോടി

Published

on

ഖത്തർ ലോകകപ്പ് ജേതാക്കളായ അർജൻറീനയ്ക്ക് ലഭിക്കുന്നത് വമ്പൻ തുക. 42 മില്യൺ ഡോളറാണ് (347 കോടി രൂപ) അർജന്റീനയ്ക്ക് ലഭിക്കുക. റണ്ണറപ്പായ ഫ്രാൻസിന് 30 മില്യൺ ഡോളർ (248 കോടി രൂപ) ലഭിക്കും. മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്യൺ ഡോളറും (239 കോടി രൂപ) നാലാം സ്ഥാനത്തെത്തിയ മൊറോക്കോക്ക് 25 മില്യൺ ഡോളറും (206 കോടി രൂപ) സമ്മാനത്തുകയുണ്ട്. ഫ്രഞ്ച് സ്‌പോർട്‌സ് ദിനപത്രമായ എൽ എക്വിപ്പാണ് തുക വിവരം റിപ്പോർട്ട് ചെയ്യുന്നത്. ക്വാർട്ടർ ഫൈനലിലെത്തിയ ബ്രസീൽ, നെതർലൻഡ്‌സ്, പോർച്ചുഗൽ, ഇംഗ്ലണ്ട് എന്നീ ടീമുകൾകൾക്ക് 17 മില്യൺ ഡോളറാണ് ലഭിക്കുക. അതേസമയം, യുഎസ്എ, സെനഗൽ, ഓസ്‌ട്രേലിയ, പോളണ്ട്, സ്‌പെയിൻ, ജപ്പാൻ, സ്വിറ്റ്‌സർലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ 16 റൗണ്ട് ടീമുകൾക്ക് 13 മില്യൺ ഡോളർ വീതം ലഭിച്ചു.

Continue Reading

Sports

അര്‍ജന്റീനയുടെ നെഞ്ചില്‍ തീകോരിയിട്ടു എംബാപ്പെ

Published

on

കിരീടം കൈവിട്ടെങ്കിലും ഫ്രഞ്ച് പടയുടെ ഹീറോ ആയി കിലിയന്‍ എംബാപ്പെ. ഞൊടിയിടയില്‍ രണ്ട് ഗോളുകള്‍ നേടിയ എംബാപ്പെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. ഫൈനലിലെ ഹാട്രിക്കടക്കം കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടുമായാണ് എംബാപ്പെയുടെ മടക്കം. അര്‍ജന്റീനയുടെ ലോകകപ്പ് കിരീടത്തിലേക്കുള്ള ദൂരം കൂട്ടിയത്കിലിയന്‍ എംബാപ്പയെന്ന തോല്‍ക്കാന്‍ മനസ്സില്ലാത്ത ഫ്രഞ്ച് പോരാളിയാണ്. 80 മിനിട്ടിലും ചിത്രത്തിലില്ലാത്തയാള്‍. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ അര്‍ജന്റീനയുടെ മേല്‍ രണ്ട് തവണ ഇടുത്തീയായി പതിച്ചു. ട്വിസ്റ്റുകള്‍ നിറഞ്ഞ ഫൈനലില്‍ ഷൂട്ടൗട്ട് വരെ മത്സരം നീട്ടിയത് എംബാപ്പെയാണ്. 80 മിനിട്ട് എംബാപ്പയെ പൂട്ടാന്‍ അര്‍ജന്റീനിയന്‍ പ്രതിരോധനിരയ്ക്കായി. എന്നാല്‍ അവരുടെ കണ്ണ് വെട്ടിച്ച്‌ അയാള്‍ ആ കെട്ട് പൊട്ടിച്ചു. ആദ്യം പെനാല്‍റ്റി ഗോള്‍. അങ്കലാപ്പിലായ അര്‍ജന്റീനയെ സെക്കന്‍ഡുകള്‍ക്കുളളില്‍ എംബാപ്പെ നിശബ്ദമാക്കി. മെയ്‌വഴക്കത്തിന് പ്രാധാന്യം നല്‍കിയുള്ള ഫിനിഷിങ്. മെസിയുടെ ഗോളില്‍ അധികസമയത്ത് ജയിച്ചുകയറിയെന്ന് അര്‍ജന്റീന കണക്കുകൂട്ടിയതാണ്. എന്നാല്‍ വീണ്ടും പെനാല്‍റ്റി വിധിച്ചു. അനായാസമായി അതും ഗോളാക്കി അര്‍ജന്റീനയുടെ നെഞ്ചില്‍ തീകോരിയിട്ടു എംബാപ്പെ. ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ മാത്രം ഹാട്രിക്കാണ് ആ ഗോളിലൂടെ പിറന്നത്. ഷൂട്ടൗട്ടിലും എംബാപ്പെ തന്റെ കിക്ക് വലയിലെത്തിച്ചു.

Continue Reading
Advertisement
Advertisement

Trending