Connect with us

National

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും

Published

on

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ നടപടികൾ ആരംഭിക്കുന്നത്. സർക്കാരും ഗവർണറും തമ്മിലുള്ള വലിയ സംഘർഷത്തിന് അയവ് വന്നെങ്കിലും നയപ്രഖ്യാപന പ്രസംഗത്തിലെ ഗവർണറുടെ ശൈലി ശ്രദ്ധിക്കപ്പെടും.ഗവർണറോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടും ശ്രദ്ധേയം ആയിരിക്കും. ഫെബ്രുവരി 3 ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും. മാർച്ച് 30ന് ബജറ്റ് പാസാക്കി പിരിയാനാണ് ഇപ്പോഴത്തെ തീരുമാനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

കേന്ദ്രസർക്കാർ ജീവനക്കാർ ഒരു തരത്തിലുമുള്ള സമരങ്ങളിലോ പ്രതിഷേധത്തിലോ പങ്കെടുക്കരുതെന്ന് ഔദ്യോഗിക ഉത്തരവ്.

Published

on

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ ദേശീയ സംയുക്ത ആക്‌ഷൻ കൗൺസിൽ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിലാണ് പഴ്സനേൽ ആൻഡ് ട്രെയ്നിങ് വകുപ്പ് എല്ലാ കേന്ദ്രസർക്കാർ വകുപ്പുകൾക്കും നിർദേശം നൽകിയത്.

Continue Reading

National

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് ;15 ട്രെയിനുകൾ വൈകി ഓടുന്നു

Published

on

ഡൽഹിയിലെ അതിശൈത്യം രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പാണ് ഡൽഹിയിലും സമീപപ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. 1.4 ഡിഗ്രി സെൽഷ്യസായിരുന്നു ഡൽഹിയിലെ തിങ്കളാഴ്ചത്തെ താപനില. ഒരാഴ്ചയ്ക്കുശേഷം ഉത്തരേന്ത്യയിൽ വീണ്ടും ശൈത്യതരംഗം ശക്തിപ്രാപിക്കുകയാണ്.ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായി. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ, ഹരിയാണ, ഉത്തർപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ, സിക്കിം, അസം, ത്രിപുര എന്നിവിടങ്ങളിലാണ് ശൈത്യതരംഗം ശക്തിപ്രാപിച്ചത്. ബുധനാഴ്ചവരെ അതിശൈത്യം തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം മൂടൽമഞ്ഞും ശക്തമാണ്.

Continue Reading

National

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല സവാരിയ്‌ക്ക് 13-ന് തുടക്കമാകും

Published

on

ഇതിന് മുന്നോടിയായി ആഡംബര കപ്പൽ കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ട് വാരണാസിയിലെത്തി. ഡിസംബർ 22-നാണ് ആഡംബര കപ്പൽ യാത്ര പുറപ്പെട്ടത്. ശനിയാഴ്ച എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് എത്താൻ താമസിക്കുകയായിരുന്നു. വാരണാസിയിലെ രാംനഗർ തുറമുഖത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ളാഗ് ഓഫ് ചെയ്യുക.

Continue Reading

National

മഹാരാഷ്ട്രയിലെ നാസിക്കിൽ സ്റ്റീൽ ഫാക്ടറിയിൽ തീപിടുത്തം

Published

on

ഫാക്ടറിയിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന. രക്ഷാപ്രവർത്തനം തുടരുന്നു. ഫയർ എഞ്ചിനുകൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.ഇന്ന് രാവിലെ 11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. 11 പേരെ ഇതുവരെ പുറത്തെത്തിക്കാനായി. ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മറ്റ് ജീവനക്കാർ പറയുന്നത്. സമീപ ജില്ലകളിലെ ഫയർ എഞ്ചിനുകൾ എത്തിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Continue Reading

National

റിഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഗുരുതര പരുക്കെന്ന് റിപ്പോര്‍ട്ട്

Published

on

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഉത്തരാഖണ്ഡില്‍ വെച്ചാണ് താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഡിവൈഡറില്‍ ഇടിച്ച കാറിന് തീ പിടിക്കുകയായിരുന്നു. അപകടത്തില്‍ റിഷഭ് പന്തിന് പൊള്ളലേല്‍ക്കുകയും തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

Continue Reading

National

ഓൺലെെൻ തട്ടിപ്പ് ; വിദേശികൾ വലയിൽ ; പിടിയിലായവരുടെ കയ്യിൽ ഐശ്വര്യ റായ് ബച്ചന്റെ വ്യാജ പാസ്പോർട്ട്

Published

on

ഓൺലെെൻ തട്ടിപ്പു കേസിൽ മൂന്നു വിദേശികളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് നെെജീരിയ സ്വദേശികളും ഒരു ഘാന സ്വദേശിയുമാണ് നോയിഡയിൽ നിന്ന് പിടിയിലായത്. ഇവരിൽ നിന്ന് പതിനൊന്നു കോടിയുടെ വിദേശ വ്യാജ കറൻസിയും ഇതു നിർമ്മിക്കാനുള്ള ഉപകരണങ്ങളും വ്യാജ പാസ്പോർട്ടുകളും പൊലീസ് കണ്ടെടുത്തു. ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന്റെ വ്യാജ പാസ്പോർട്ടും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്മുൻ ആർമി ഓഫീസറെ കബളിപ്പിച്ച കേസിലെ അന്വേഷണത്തിനിടയിലാണ് ഇവർ പിടിയിലാവുന്നത്ഇവരിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിക്കുന്നതിനിടയിലാണ് ഐശ്വര്യ റായി ബച്ചന്റെ വ്യാജ പാസ്പോർട്ട് അടക്കമുള്ളവ കണ്ടെത്തിയത്.

Continue Reading
Advertisement
Advertisement

Trending