എല്ലാ വര്‍ഷവും ഡിസംബര്‍ ഒമ്പത് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു. സമൂഹത്തിന്റെ സുരക്ഷിതത്വത്തെ പോലും ബാധിക്കുന്ന അഴിമതിക്കെതിരെ ഒന്നിച്ച് പോരാടാനും ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താനുമാണ് ഈ ദിനം ആചരിക്കുന്നത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായ കേരളത്തിലെ തൊഴിലാളികളുടെ കൂലി 22 രൂപ ഉയർത്തി 333 രൂപയാക്കി. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ ഒന്നു മുതൽ പുതിയ കൂലി പ്രാബല്യത്തിൽ വരും. നിലവിൽ 311 രൂപയായിരുന്നു . കാര്യക്ഷമമായി പദ്ധതി നടപ്പിലാക്കുന്നത് പരിഗണിച്ച് ഏറ്റവും ഉയർന്ന കൂലി അനുവദിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഏറ്റവും ഉയർന്ന കൂലി ഹരിയാനയിലാണ് 357 രൂപ. 354 രൂപ കൂടിയുള്ള സിക്കിം ആണ് തൊട്ടു പിന്നിൽ കേരളം മൂന്നാം സ്ഥാനത്താണ്.
തൃശൂർ കൊടകര വെള്ളിക്കുളങ്ങര മേഖലയിൽ മിന്നൽ ചുഴലിയും കനത്ത മഴയും. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് ശക്തമായ കാറ്റ് വീശിയത്. കോപ്ളിപ്പാടത്ത് ആയിരത്തോളം വാഴകൾ കാറ്റിൽ നശിച്ചു. തെങ്ങും മറ്റു മരങ്ങളും കടപുഴകി വീണു.