Connect with us

Politics

നരേന്ദ്രമോദിയുടെ സ്വർണ പ്രതിമ ഒരുക്കി ജ്വല്ലറി ഉടമ

Published

on

ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വർണ പ്രതിമ ഒരുക്കുകയാണ് ഒരു ജ്വല്ലറി ഉടമ. 11 ലക്ഷം രൂപ മുടക്കിയാണ് 18 കാരറ്റ് സ്വർണത്തിൽ മോദിയുടെ അർധകായ പ്രതിമ ഒരുക്കിയിരിക്കുന്നത്.156ഗ്രാം(19.5 പവന്‍) തൂക്കം വരുന്ന സ്വർണപ്രതിമയാണ് സൂറത്തിലെ രാധിക ചെയിൻസ് ജ്വല്ലറി നിർമ്മിച്ചിരിക്കുന്നത്. 4.5 ഇഞ്ച് നീളവും 3 ഇഞ്ച് വീതിയുമാണ് പ്രതിമക്കുള്ളത്. മൂന്നു മാസം കൊണ്ട് 15 പേര്‍ ചേർന്നാണ് പ്രതിമ നിർമ്മിച്ചത്. ഡിസംബറിൽ പ്രതിമയുടെ നിർമ്മാണം പൂർത്തിയായെങ്കിലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതിമയിൽ കുറച്ച് മാറ്റങ്ങൾ വരുത്താനായി വീണ്ടും നിർമ്മാണത്തിനായി കൊണ്ടുപോയി.രാജസ്ഥാന്‍ സ്വദേശിയായ ബാസന്ത് ബോറയുടെ ജ്വല്ലറി ഫാക്ടറിയിലാണ് പ്രതിമയുടെ നിർ‌മ്മാണം നടന്നത്. മുൻപ് യുഎസിലെ സ്വാതന്ത്ര്യ പ്രതിമയുടെ മാതൃകയും ബാസന്ത് ബോറ നിർമ്മിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും

Published

on

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ നടപടികൾ ആരംഭിക്കുന്നത്. സർക്കാരും ഗവർണറും തമ്മിലുള്ള വലിയ സംഘർഷത്തിന് അയവ് വന്നെങ്കിലും നയപ്രഖ്യാപന പ്രസംഗത്തിലെ ഗവർണറുടെ ശൈലി ശ്രദ്ധിക്കപ്പെടും.ഗവർണറോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടും ശ്രദ്ധേയം ആയിരിക്കും. ഫെബ്രുവരി 3 ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും. മാർച്ച് 30ന് ബജറ്റ് പാസാക്കി പിരിയാനാണ് ഇപ്പോഴത്തെ തീരുമാനം.

Continue Reading

Politics

ന്യൂസീലന്‍ഡില്‍ പുതിയ പ്രധാനമന്ത്രി ; ജസീന്‍ഡ ആര്‍ഡേനുപകരം ക്രിസ് ഹിപ്കിന്‍സ്

Published

on

2020ല്‍ കോവിഡ് പ്രതിരോധത്തിന്‍റെ ചുമതലയുള്ള മന്ത്രിയായിരുന്നു. കോവിഡ് പ്രതിരോധവും ജസീന്‍ഡയെ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് ജസീന്‍ഡ വ്യക്തമാക്കിയിരുന്നു.

Continue Reading

Politics

പാലാ നഗരസഭ അധ്യക്ഷയായി ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു

Published

on

എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ജോസിന്‍ ബിനോ. നാടകീയ സംഭവങ്ങള്‍ക്ക് ശേഷമായിരുന്നു ജോസിന്റെ വിജയം.ബിനു പുളിക്കകണ്ടത്തിന്റെ നിര്‍ദേശം അനുസരിച്ച് തന്നെ താന്‍ മുന്നോട്ടുപോകുമെന്നായിരുന്നു ജോസിന്‍ ബിനോയുടെ പ്രതികരണം. 17 വോട്ടുകളാണ് ജോസിന്‍ ബിനോയ്ക്ക് ലഭിച്ചത്. ഒരു വോട്ട് അസാധുവാകുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ 25 പേരാണ് വോട്ട് ചെയ്തത്.
നഗരസഭ മുണ്ടുപാലം രണ്ടാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് ജോസിന്‍. നിലവിലെ ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് എംലെ ആന്റോ ജോസ് പടിഞ്ഞാറക്കര രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.കേരള കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നാണ് ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കിയത്. നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഐഎം പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് അംഗം കൊല്ലമ്പറമ്പിലിനെ ബിനു കൗണ്‍സില്‍ യോഗത്തിനിടെ മര്‍ദിച്ചിരുന്നു. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ തോല്‍പ്പിക്കാന്‍ ബിനു ശ്രമിച്ചെന്നുള്ള പരാതിയും കേരളാ കോണ്‍ഗ്രസിന്റെ അതൃപ്തിയ്ക്ക് കാരണമാകുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തിലെ കേരളാ കോണ്‍ഗ്രസിന്റെ വിലപേശല്‍ തന്ത്രത്തിനെതിരെ സിപിഐയും രംഗത്തുവന്നിരുന്നു.

Continue Reading

Politics

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിയോജനക്കുറിപ്പെഴുതിയ മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമലയിൽ ദർശനം നടത്തി

Published

on

ഏറെ വിവാദങ്ങൾക്ക് വഴിവച്ച ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നാല് പുരുഷ ജഡ്ജിമാരും ഏക വനിതാ ജഡ്ജിയും അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. ഇന്ദുമൽഹോത്ര മാത്രമാണ് യുവതി പ്രവേശനത്തെ എതിർത്തിരുന്നത്.മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണവിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണം. മതപരമായ കാര്യങ്ങളിൽ നീതിക്ക് യുക്തമായി തീരുമാനമെടുക്കാവുന്നതല്ലെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 25, 26 പ്രകാരം ശബരിമല ക്ഷേത്രത്തിനും ആരാധനയ്ക്കും സംരക്ഷണം ഉറപ്പ് നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.

Continue Reading

Malayalam news

പഴയന്നൂർ CHC യിലെ ഐസൊലേഷൻ വാർഡ് ഉദ്ഘാടനം ചെയ്തു

Published

on

പഴയന്നൂർ: എംഎൽഎയുടെ ആസ്തി വികസന ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി വിനിയോഗിച്ച് 1.79 കോടി രൂപ ചെലവഴിച്ച് ചേലക്കര നിയോജക മണ്ഡലത്തിലെ പഴയന്നൂർ സാമൂഹികാ രോഗ്യ കേന്ദ്രത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയായിരുന്നു. മന്ത്രി കെ രാധാകൃഷ്ണൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി പ്രശാന്തി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ മുരളീധരൻ, ജില്ലാ പഞ്ചായത്തംഗം ദീപാ എസ് നായർ,ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുചിത്ര എം വി , ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ പി ശ്രീജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീതാ രാധാകൃഷ്ണൻ, പി എം നൗഫൽ , പി എം അനീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ശ്രീദേവി ടി പി തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

India

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേല്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

Published

on

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേല്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.ബി.ജെ.പി നിയമസഭാ കക്ഷിയോഗത്തില്‍ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാജ്ഭവനില്‍ എത്തി ഭൂപേന്ദ്ര പട്ടേല്‍ വീണ്ടും സര്‍ക്കാര്‍ രൂപീരിക്കാന്‍ അവകാശ വാദം ഉന്നയിച്ചിരുന്നു.

ചരിത്ര വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കുമ്ബോള്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വിപുലമാക്കാനാണ് ഗുജറാത്ത് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെപി നദ്ധ എന്നിവര്‍ക്ക് പുറമേ വിവിധ കേന്ദ്ര മന്ത്രിമാരും ബി.ജെ.പി മുഖ്യമന്ത്രിമാരും ചടങ്ങിനെത്തും.

ജാതി സാമുദായിക സമവാക്യങ്ങള്‍ പാലിച്ചുള്ള മന്ത്രിസഭാ രൂപീകരണം ആണ് ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഹര്‍ഷ് സാംഗ്വി ഉള്‍പ്പടെയുള്ള ചിലരെ പുതിയ മന്ത്രിസഭയിലും പരിഗണിക്കുന്നുണ്ട്.കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയ ഹാര്‍ദിക് പട്ടേല്‍, അല്‌പേഷ് താക്കൂര്‍ എന്നിവരും മന്ത്രി സഭയില്‍ ഇടംപിടിച്ചേക്കും

Advertisement
Continue Reading
Advertisement
Advertisement

Trending