National

ലോകസഭ കക്ഷി നേതാവ് ആരാകുമെന്ന് ചർച്ചകളിലേക്ക് കോൺഗ്രസ്

Published

on

പ്രതിപക്ഷ നിരയിലിരിക്കാമെന്ന് ഇന്ത്യാ സഖ്യത്തിൽ ധാരണയായിതോടെ ലോകസഭ കക്ഷി നേതാവ് ആരാകുമെന്ന് ചർച്ചകളിലേക്ക് കോൺഗ്രസ് കടന്നിരിക്കുന്നു. പദ്ധവി ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി സമ്മതം മൂളിയില്ലാ യെങ്കിൽ സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് നറുക്ക് വീഴും. പാർലിമെന്റിൽ പ്രതിപക്ഷ ഇരിപ്പിടത്തിന്റെശക്തമായ സാന്നിധ്യം അറിയിക്കാൻ ഇന്ത്യാ സ ഖ്യം ധാരണയിലെത്തിയ ത്തോടെയാണ് പ്രതിപക്ഷ നേതാവ് ആര് എന്ന ചർച്ചകളിലേക്ക് കോൺഗ്രസ് കടന്നത്.52 നിന്ന് 99 സീറ്റുകളിലേക്ക് കോൺഗ്രസ് എത്തിയതോടെ പ്രതിപക്ഷ നേതാവ് പദവിയിലേക്ക് രാഹുൽ ഗാന്ധിയുടെ പേരിലാണ് മുൻതൂക്കം.2019 പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പദവികളിൽ നിന്ന് വിട്ടുനിന്ന രാഹുൽ ഗാന്ധി ഇക്കുറി കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയേക്കും. മോദി സർക്കാരിനെതിരായ ശക്തമായ നിലപാടും രാഹുലിന്റെ ഭാരത്ജോഡോ യാത്രയും പാർട്ടിയുടെ മടങ്ങിവരവിന് വഴിയൊരുക്കി എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് ലോക്സഭാ കക്ഷി നേതാവായിരുന്ന അധുരഞ്ജൻ ചൗധരി ഇക്കുറി പരാജയപ്പെട്ടിരുന്നു. പദവി ഏറ്റെടുക്കാൻ രാഹുൽ വിസമ്മതിച്ചാൽ മാത്രമേ മറ്റു പേരുകളിലേയ്ക്ക് ചർച്ച നീങ്ങുകയുള്ളൂ. അങ്ങനെയെങ്കിൽ കെ.സി.വേണുഗോപാലിന്റെ പേരിനാണ് മുൻ തൂക്കം. സംഘടന ന ജനറൽ സെക്രട്ടറി ചുമതലയും, പാർളി മെന്ററിയൻ എന്ന നിലയിലെ അനുഭവ പരിചയവുമാണ് കെ.സി. വേണുഗോപാലിന് അനുകൂല ഘടകം. മുതിർന്ന പാർളി മെന്റേറിയൻ എന്ന നിലയിൽ കൊടിക്കുന്നിൽ സുരേഷിന്റെ പേരും പരിഗണനയിൽ വന്നേക്കാം. പ്രവർത്തക സമിതിയിലായിരിക്കും അന്ത്യമ തീരുമാനമെടുക്കുക.

Trending

Exit mobile version