ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ (എന്‍.എച്ച്.എം) കീഴില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ പീഡിയാട്രിഷനെ നിയമിക്കുന്നു. യോഗ്യത: എം.ബി.ബി.എസ്, ഡിപ്ലോമ അല്ലെങ്കില്‍ എം.ഡി ഇന്‍ പീഡിയാട്രിക്‌സ് ടി.സി.എം.സി രജിസ്‌ട്രേഷന്‍ ( പെര്‍മനന്‍റ് ). പ്രായപരിധി 62 വയസ്( 31-05-2022ന് 62 വയസ് കവിയരുത്). പ്രവൃത്തി പരിചയം അഭികാമ്യം. ശമ്പളം 65000 രൂപ. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ജനന തീയതി, രജിസ്‌ട്രേഷന്‍, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും സമര്‍പ്പിക്കണം. അപേക്ഷകള്‍ ജൂണ്‍ 28ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ആരോഗ്യകേരളം തൃശൂര്‍ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഇ-മെയില്‍: www.arogyakeralam.gov.in, ഫോണ്‍: 0487-2325824