പറവട്ടാനി അര്‍ബന്‍ ഫാമിലി ഹെല്‍ത്ത് സെന്‍ററിലേയ്ക്ക് മെയില്‍ അറ്റന്‍ഡര്‍
കം ക്ലീനര്‍ (എന്‍എച്ച്എം ഡെയിലി വേജസ് സപ്പോര്‍ട്ടിങ് സ്റ്റാഫ്-400 രൂപ പ്രതിദിന വേതനം) തസ്തികയിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 29ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ എസ്എസ്എല്‍സി പാസായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം ഉയര്‍ന്ന പ്രായപരിധി 40 വയസ് (31.05.2022). ആശുപത്രിയിലോ ആരോഗ്യകേന്ദ്രത്തിലോ കുറഞ്ഞത് രണ്ട് വര്‍ഷം പ്രവര്‍ത്തിപരിചയം വേണം.