തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പള്‍മൊണറി മെഡിസിന്‍, റേഡിഡയഗ്നോസിസ്, സൈക്ക്യാട്രി, അനസ്‌തേഷ്യോളജി, ഓര്‍ത്തോപീഡിക്‌സ്, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യരായവരുടെ കൂടിക്കാഴ്ച ജൂലൈ 4ന് രാവിലെ 11 മണിക്ക്
പ്രിന്‍സിപ്പാളിന്‍റെ കാര്യാലയത്തില്‍ വെച്ച് നടത്തുന്നു. ഏറ്റവും കുറഞ്ഞ യോഗ്യത മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ആണ്. പ്രതിമാസ വേതനം 70,000 രൂപ ആണ്. തല്‍പ്പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രജിസ്‌ട്രേഷന്‍, പ്രവര്‍ത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്‍റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം. ഇത് സംബന്ധമായി യാതൊരുവിധ യാത്രാബത്തയും ലഭിക്കുന്നതല്ല. ഫോണ്‍: 0487-2200310