പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ചാലക്കുടിയിൽ പ്രവർത്തിച്ചുവരുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വർക്ക് എക്സ്പീരിയൻസ് ടീച്ചറെ 2022-23 അധ്യയന വർഷത്തേയ്ക്ക് മാത്രം ഹോണറേറിയം അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിക്കുക. കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസൽ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കേണ്ടതും ആയത് കരാർ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് മാത്രം തിരികെ നൽകുന്നതുമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി 2023 മാർച്ച് 31 വരെ കരാർ നിയമനം നൽകും. സേവന കാലയളവിൽ 10,000/- രൂപ പ്രതിമാസ ഹോണറേറിയം അനുവദിക്കും.
താൽപ്പര്യമുള്ള അപേക്ഷകർ ബയോഡാറ്റ, യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 7ന് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്പ്മെന്‍റ് ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്‍റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ : 0480- 2960400