ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ കീഴിൽ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേയ്ക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, മെഡിക്കൽ ഓഫീസർ (പാലിയേറ്റീവ് കെയർ), സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ), എം.ആർ.എൽ എന്നിവരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. വിവിധ തസ്തികയിലേയ്ക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ജനന തീയതി, രജിസ്ട്രേഷൻ, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുടെ പകർപ്പും ബയോഡാറ്റയും സഹിതം ഹാജരാക്കണം. അപേക്ഷകൾ ജൂലൈ 13ന് വൈകിട്ട് 5 മണിക്ക് മുൻപായി ആരോഗ്യ കേരളം തൃശൂർ ഓഫീസിൽ സമർപ്പിക്കണം. പരീക്ഷ/ ഇന്‍റർവ്യൂ തിയ്യതി പിന്നീട് അറിയിക്കും. വിശദ വിവരങ്ങൾക്ക് www.arogyaKeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487-2325824