ആരോഗ്യ വകുപ്പ് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ ഭിന്നശേഷിക്കാർക്കുള്ള യൂണിക്ക് ഡിസെബിലിറ്റി ഐഡന്റിറ്റി കാർഡുമായി ബന്ധപ്പെട്ട അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനായി രണ്ട് മാസത്തേയ്ക്ക് മെഡിക്കൽ ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ യോഗ്യത എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡി സി എ/ പി ജി ഡി സി എ, ബി സി എ/ എം സി എ. വാക്- ഇൻ – ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ ജൂലായ് 12ന് രാവിലെ 10.00 മണിക്ക് ഹാജരാകണം. വയസ്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് – 0487 2333242.