Job vacancy

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപ്രന്റീസ്ഷിപ്പിന് അവസരം.

Published

on

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴിലുള്ള തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറ് മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ജേണലിസം, പബ്ലിക് റിലേഷന്‍സ് ഇവയില്‍ ഏതെങ്കിലും ഒന്ന് പ്രധാന വിഷയമായെടുത്ത് അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന്
2020-2021, 2021-2022 വര്‍ഷങ്ങളില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പിജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പ്രതിമാസം 8000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷകള്‍ 2022 ജൂലൈ 15ന് വൈകീട്ട് 5 മണിക്ക് മുന്‍പ് ഓഫീസില്‍ ലഭിക്കണം. വിലാസം – ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, പിന്‍ – 680003. ഇമെയില്‍ വിലാസം – diothrissur@gmail.com. ഫോണ്‍- 0487 2360644.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version