കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒഴിവുള്ള ഒരു പ്രോജക്ട് ഫെല്ലോ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അത്യാവശ്യ യോഗ്യത: ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം കെമിസ്ട്രി/ അനലിറ്റിക്കൽ കെമിസ്ട്രി/ ബയോ കെമിസ്ട്രി. അഭികാമ്യം: അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രവൃത്തി പരിചയവും അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷനിലുള്ള പരിശീലനവും.
അപേക്ഷകര്‍ക്ക് 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ ജൂലൈ 15 ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക. വിശദവിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക