കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒഴിവുള്ള ഒരു പ്രോജക്ട് ഫെല്ലോ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. വനയാത്രയിലും പാരിസ്ഥിതിക പഠനത്തിലും ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. കാലാവധി രണ്ട് വര്‍ഷം. അപേക്ഷകര്‍ക്ക് 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 30ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക. വിശദവിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക