വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളിൽ ജൂൺ 19 വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സമുചിതമായി ആഘോഷിച്ചു. പുരോഗമന കലാസാഹിത്യ സംഘം വടക്കാഞ്ചേരി പ്രസിഡന്റും, ശാസ്ത്രസാഹിത്യ പരിഷത്ത് വടക്കാഞ്ചേരി യൂണിറ്റ് പ്രസിഡന്റുമായ ടി വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എ എം സീമ, സ്റ്റാഫ് സെക്രട്ടറി കെ സി ശ്രീവത്സൻ അധ്യാപകരായ കെ ടി മീര, മെൻസി മാത്യു , കെ എൻ ബിന്ദു, എ വി ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.