India

പി.എസ്എൽവി-സി 54 ദൗത്യം വിജയം

Published

on

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് ഉൾപ്പെടെ ഒൻപത് ഉപഗ്രഹങ്ങളുമായാണ് പി.എസ്എൽവി-സി 54 ൻറെ വിക്ഷേപണം നടന്നത്. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്നും ഇന്ന് രാവിലെ 11.56നാണ് പിഎസ്എൽവി റോക്കറ്റിന്റെ വിക്ഷേപണം നടന്നത്. 2.17 മണിക്കൂറാണ് ദൗത്യം പൂർത്തീകരിക്കാനെടുത്ത സമയം. 1172 കിലോ ഭാരമുള്ള ഓഷ്യൻസാറ്റാണ് ഈ വിക്ഷേപണത്തിലെ ഏറ്റവും പ്രധാന ഉപഗ്രഹം. ഇതോടൊപ്പം ഭൂട്ടാനു വേണ്ടി ഇസ്റോ നിര്‍മിച്ച ഐ.എൻ.എസ്.–2ബി, സ്റ്റാര്‍ട്ടപ്പ് കമ്പനികളായ പിക്സലിന്റെ ആനന്ദ്, ദ്രുവ സ്പൈസിന്റെ തൈബോള്‍ട്ട്, അമേരിക്കന്‍ കമ്പനിയുടെ ആസ്ര്ടോകാസ്റ്റ് എന്നിവയാണ് ഭ്രമണപഥത്തിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version