പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2023 മാര്‍ച്ച് 31 വരെയാണ് നിയമനം. ബയോഡാറ്റ, യോഗ്യത, വയസ്, ജാതി എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ആഗസ്റ്റ് 11ന് രാവിലെ 10 മണിക്ക് ചാലക്കുടി ട്രൈബല്‍ ഡവലപ്പ്‌മെന്‍റ് ഓഫീസില്‍ ഇന്‍റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 0480-2960400