കേന്ദ്ര സർക്കാരിൻ്റെ അംഗീകാരത്തോടെ പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്‌സി ഹോമിൽ നടത്തുന്ന രണ്ട് വർഷത്തെ ഡിപ്ലോമ സ്പെഷ്യൽ എജ്യൂക്കേഷൻ കോഴ്സിലേക്ക് , പുതിയ അധ്യയന വർഷത്തേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്ലസ് ടു പരീക്ഷയിൽ 50% മാർക്കോടെ പാസായവർക്ക് ഈ കോഴ്സിന് ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയ്യതി ജൂലായ് 20. എസ്എസ്എ / ഐഇഡിസി പദ്ധതി പ്രകാരം ജോലി ചെയ്യുന്നതിനും, സ്പെഷ്യൽ സ്കൂളുകളിൽ ജോലി ചെയ്യുന്നതിനും അടിസ്ഥാന യോഗ്യത മേൽ പറഞ്ഞ ഡിപ്ലോമ പാസായവർക്കാണ്. കുടുതൽ വിവരങ്ങൾക്ക് 0487 – 2200261, 9400407480 എന്ന നമ്പറുകളിൽ ബന്ധപെടുക .