തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം മീഡിയം യു.പി സ്‌കൂള്‍ അധ്യാപക (കാറ്റഗറി നമ്പര്‍.517/2019) തസ്തികയുടെ ചരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള മൂന്നാംഘട്ട അഭിമുഖം ജൂലൈ 6, 7 തിയ്യതികളിലായി പി.എസ്.സി.യുടെ തൃശൂര്‍ ജില്ലാ ഓഫീസില്‍ വെച്ച് നടത്തുന്നതാണ് പി. എസ്.സി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ സന്ദേശം എന്നിവ നല്‍കിയിട്ടുണ്ട്.
ഇന്റര്‍വ്യൂ മെമ്മോ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റ്, വ്യക്തി വിവരക്കുറിപ്പ് എന്നിവ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. അസ്സല്‍ തിരിച്ചറിയല്‍ പത്രിക സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതുമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0487 2327505.