ബംഗളൂരുവിലെ കോടതിയാണ് നേതാവ് രാഹുൽ ഗാന്ധിക്ക് കേസിൽ ജാമ്യം അനുവദിച്ചത്. കർണാടകയിലെ ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധിക്ക് ജാമ്യം നൽകിയത്.ജൂലൈ 30 ന് കോടതി വീണ്ടും പരിഗണിക്കും. 2023 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് മുഖ്യധാരാ മാധ്യമങ്ങളിൽ ബിജെപിക്കെതിരെ അപമാനകരമായ പരസ്യം നൽകിയെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് കേശവ് പ്രസാദ് പരാതി നൽകിയത്. 40 ശതമാനം കമ്മീഷൻ വാങ്ങുന്ന സർക്കാരെന്ന തലക്കെട്ടിലാണ് മാധ്യമങ്ങളിൽ പരസ്യം നൽകിയത്. 2023 മെയ് 5 നാണ് കേസിനാസ്പദമായ പരസ്യം പത്രങ്ങളിൽ വന്നത്. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും കേസിൽ പ്രതികളാണ്. ഇവർക്ക് ജൂൺ 1ന് കോടതി ജാമ്യം അനുവദിച്ചിരുന്നു.