സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ സേഫ്റ്റി ഓഫീസർ ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത പത്താം ക്ലാസ് അഥവാ തതുല്യം ആണ്. ശനി/ഞായർ/ പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകൾ സംഘടിപ്പിക്കുക. ഇന്റേൺഷിപ്പും, പ്രോജക്ട് വർക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. വിശദാംശ ങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.16 വയസ്സിന് മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പൂരിപ്പിച്ച അപക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ജില്ലയിലെ സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. ഫോൺ : 6282959570