തൃശൂര്‍ ജില്ലയില്‍ ഉള്‍നാടന്‍ മേഖലകളിലെ ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യതൊഴിലാളി / അനുബന്ധ മത്സ്യതൊഴിലാളി കുടുംബങ്ങളിലെ 20-50ന് ഇടയില്‍ പ്രായമുളള വനിതകള്‍ക്ക് വിവിധതരം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ഗ്രൂപ്പടിസ്ഥാനത്തില്‍ ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍ (സാഫ്) മുഖേന അപേക്ഷ ക്ഷണിച്ചു. ഒരംഗത്തിന് ഒരു ലക്ഷം രൂപ വീതം പരമാവധി 5 ലക്ഷം രൂപ വരെ ഗ്രൂപ്പിന് ധനസഹായം ലഭിക്കും. നൂതന തൊഴില്‍ സംരംഭങ്ങള്‍ക്ക് മുന്‍ഗണന. അവസാന തീയതി ജൂണ്‍ 31. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക. വിലാസം: അഴീക്കോട് ഫിഷറീസ് ഓഫീസ്, മേഖലാ ചെമ്മീന്‍ വിത്തുല്‍പ്പാദനകേന്ദ്രം, അഴീക്കോട് (സാഫ് നോഡല്‍ ഓഫീസ്). ഫോണ്‍: 9846678520, 9745470331