പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായിട്ടുള്ള സ്വാശ്രയ സംഘങ്ങള്‍ക്കും വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ധനസഹായ പദ്ധതിക്ക് തൃശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. പരമാവധി 15 ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള സംരംഭങ്ങള്‍ക്കുള്ള പ്രോജക്ടുകളായിരിക്കും പരിഗണിക്കുക. അംഗീകരിക്കപ്പെടുന്ന പ്രോജക്ടുകളുടെ 75% തുക രണ്ട് ഗഡുക്കളായി ബന്ധപ്പെട്ട സ്വയം സഹായ സംഘടനകളുടെ ബാങ്ക് അക്കൗണ്ടിലൂടെ അനുവദിച്ച് നല്‍കും. ബാങ്ക് ലോണുമായി ലിങ്ക് ചെയ്ത് പദ്ധതി നടപ്പിലാക്കണം. മുതല്‍ മുടക്കിന്‍റെ 25% വരുന്ന തുക ഗുണഭോക്താക്കള്‍ ബാങ്ക് ലോണ്‍ മുഖേന സ്വരൂപിക്കണം. ആവശ്യമായ ഓഫീസ്, കെട്ടിട സൗകര്യം സ്വന്തം നിലയിലോ വാടകയ്‌ക്കോ ലഭ്യമാണെന്ന് ഉറപ്പ് വരുത്തുകയും ആവശ്യമായ അനുമതി പത്രങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍, ഓഫീസുകളില്‍ നിന്ന് ഗുണഭോക്താക്കള്‍ ലഭ്യമാക്കുകയും വേണം. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള സ്വാശ്രയ സംഘങ്ങളുടെ അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. പ്രൊജക്ട് റിപ്പോര്‍ട്ട്, സംഘാംഗങ്ങളുടെ ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ 05-07-2022 വൈകിട്ട് 5 മണിക്കകം ബന്ധപ്പെട്ട ബ്ലോക്ക്/മുന്‍സിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. വിശദ വിവരങ്ങള്‍ അയ്യന്തോളുള്ള തൃശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ബ്ലോക്ക്/മുന്‍സിപ്പല്‍/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും.
ഫോണ്‍ : 0487- 2360381.