DYFI സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പഠനോത്സവം ക്യാമ്പയിന്റെ ഭാഗമായി തടപ്പറമ്പ് യൂണിറ്റ് സംഘടിപ്പിച്ച പഠനോപകരണ വിതരണം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പറും DYFI മുൻ ജില്ലാ പ്രസിഡന്റുമായ P S വിനയൻ ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രദേശത്തെ 75 കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. DYFI തടപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് കൃഷ്ണവേണി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ഹെഡ്‌വിൻ തോമസ് സ്വാഗതം പറഞ്ഞു. DYFI പൂമല മേഖല സെക്രട്ടറി C M പ്രസാദ്, CPI(M) പൂമല ലോക്കൽ കമ്മിറ്റി സെക്രട്ടറി K T ജോസ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ V K അശോകൻ, E S രഞ്ജിത്ത്, തടപ്പറമ്പ് ബ്രാഞ്ച് സെക്രെട്ടറി N K സുബ്രമഹ്ണ്യൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.