ഗുജറാത്തിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ. 89 സീറ്റുകളിലേക്ക് നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 788 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. നിര്‍ണായക മണ്ഡലങ്ങളില്‍ പലതും ആദ്യഘട്ടത്തിലാണ് ഉള്‍പ്പെടുന്നത്. 89 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. 788 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ബിജെപിയുടെ കോട്ടയായ നഗര മണ്ഡലങ്ങളും, പരമ്പരാഗതമായി കോണ്‍ഗ്രസ്സിന് ഒപ്പം നില്‍ക്കുന്ന സൗരാഷ്ട്ര മേഘലയും, ആം ആദ്മി ശക്തി കേന്ദ്രമായ സൂറത്തും ഉള്‍പ്പെടുന്നതാണ് ആദ്യ ഘട്ടം.