(ഹോമിയോ -എന്‍സിഎ എസ്‌ഐയുസി നാടാര്‍) (കാറ്റഗറി നമ്പര്‍. 438/2021)
തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂലൈ 6ന് രാവിലെ 09.30 മണിക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, തൃശൂര്‍ ജില്ലാ ഓഫീസില്‍ വെച്ച് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ഒടിവി സര്‍ട്ടിഫിക്കറ്റ്, വ്യക്തി വിവരക്കുറിപ്പ് എന്നിവ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യേണം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് അസല്‍ തിരിച്ചറിയല്‍ പത്രിക സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ് .