അസഹിഷ്‌ണുതയുടെയും വർഗീയവിദ്വേഷത്തിന്റെയും ഇരുൾ പടർത്തുന്ന കാലത്ത് മഹാത്മാവിന്റെ അനശ്വരസ്‌മരണ ഉണർത്തി രക്തസാക്ഷിത്വ ദിനം. ഇന്ന് രാജ്യം ഗാന്ധിജിയുടെ 75 -ാമത് രക്തസാക്ഷിത്വ വാര്‍ഷികം ആചരിക്കും. 1948 ജനുവരി 30നാണ് ഹിന്ദുമഹാസഭ പ്രവർത്തകനും തീവ്രഹിന്ദുത്വവാദിയുമായ നാഥുറാം വിനായക്‌ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധിജി അന്ത്യശ്വാസം വലിച്ചത്. രാഷ്ട്രപതിയടക്കം രാജ്‌ഘട്ടിൽ ആദരമർപ്പിക്കും. രാജ്യത്ത് പകൽ 11ന് രണ്ടു മിനിറ്റ് മൗനം ആചരിക്കും.