സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുൾ കലാം ആസാദിന്റെ സ്മരണാർത്ഥമാണ് നവംബർ 11ന് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്.
വിദ്യാഭ്യാസരംഗത്ത് ഇന്ത്യ ഇന്നുകാണുന്ന എല്ലാ നേട്ടങ്ങൾക്കും ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്നു മൗലാന അബുൾ കലാം ആസാദ്. അദ്ദേഹം തുടങ്ങിവച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളോടുള്ള ആദരസൂചകമായാണ് നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്.1947 മുതൽ 1958 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മൗലാന അബുൾ കലാം ആസാദ്. യു.ജി.സി, എ.ഐ.സി.ടി.സി, ഖരക്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യൂക്കേഷൻ, യൂണിവേഴ്‌സിറ്റി എജ്യൂക്കേഷൻ കമ്മീഷൻ, സെക്കൻഡറി എജ്യൂക്കേഷൻ കമ്മീഷൻ തുടങ്ങീ പ്രധാനപ്പെട്ട കമ്മീഷനുകൾ രൂപീകരിക്കപ്പെടുന്നത് മൗലാന അബുൾ കലാം ആസാദിന്റെ കാലഘട്ടത്തിലാണ്. 2008 മുതൽ എല്ലാ വർഷവും നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നുണ്ട്