2001 ഡിസംബര്‍ 13നാണ് ലഷ്കര്‍ ഇ തയിബയും ജയ്ഷ് എ മുഹമ്മദും ചേര്‍ന്ന് പാര്‍ലമെന്‍റ് ആക്രമിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരടക്കം 9 പേര്‍ക്ക്ആ ക്രമണത്തില്‍ ജീവന്‍ നഷ്ടമായി. 5 തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. ചരിത്രത്തിലെ തന്നെ തീരങ്കളങ്കമായി ആക്രമണം. ഇന്ത്യ പാകിസ്ഥാന്‍ ബന്ധം ആക്രമണം കൂടുതല്‍ മോശമാക്കി. വാര്‍ഷികം പ്രമാണിച്ച് പാര്‍ലമെന്റിന് സുരക്ഷ കൂട്ടി. കൂടുതല്‍ ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട് പട്രോളിംഗിന്റെ എണ്ണവും വര്‍ധിപ്പിച്ചു. സംശയാസ്പദമായ എന്ത് കണ്ടാലും പരിശോധിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം.പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനമായ ഇന്ന് ആക്രമണത്തില്‍ മരിച്ചവര്‍ക്ക് സഭയില്‍ ആദരാജ്‌ഞലി അര്‍പ്പിക്കും