Education

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിനം

Published

on

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ (ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് പല ദിവസങ്ങളിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് ക്ലാസ് നടത്തുന്നത്. അതേസമയം ഓഗസ്റ്റ് 24-ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് ശേഷം സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷ പരിപാടികള്‍ നടക്കുന്നതോടെ സ്‌കൂളുകള്‍ അടയ്ക്കും. പത്ത് ദിവസത്തെ ഓണാവധിക്ക് ശേഷം 12-നാണ് സ്‌കൂള്‍ തുറക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version