കഴിഞ്ഞതവണ 3.13 പോയിന്റുമായി എ. ഗ്രേഡായിരുന്നു. എന്നാൽ, പ്രതീക്ഷിച്ച ‘എ പ്ലസ് ഗ്രേഡ് കിട്ടിയില്ല.കേരളത്തിൽ നാലാമത്തെ തവണ നാക് അക്രഡിറ്റേഷന് വിധേയമാകുന്ന ആദ്യ സർവകലാശാലയാണ് കാലിക്കറ്റ്. ഈമാസം 15, 16, 17 തീയതികളിലായി നാക് പിയർ ടീം അംഗങ്ങൾ സർവകലാശാലാ കാമ്പസും പഠനവകുപ്പുകളും സന്ദർശിച്ചിരുന്നു. ഔറംഗാബാദ് എം.ജി.എം. സർവകലാശാലാ മുൻ വൈസ് ചാൻസലറും മാധ്യമപഠന വിദഗ്ധനുമായ ഡോ. സുധീർ ഗവാനേ അധ്യക്ഷനായ ആറംഗസമിതി കാലിക്കറ്റിന്റെ വിഭവശേഷിയെയും അടിസ്ഥാനസൗകര്യങ്ങളെയും അഭിനന്ദിച്ചാണ് മടങ്ങിയത്.മലബാറിന്റെ അക്കാദമിക കുതിപ്പിന് നട്ടെല്ലാകുന്ന കാലിക്കറ്റ് സർവകലാശാലയ്ക്ക് മികച്ച ഗ്രേഡ് ലഭിച്ചത് വിദ്യാർഥികൾക്കും അധ്യാപകർക്കും അഫിലിയേറ്റഡ് കോളേജുകൾക്കും ഗുണം ചെയ്യുമെന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് പറഞ്ഞു. നേട്ടത്തിന് പിന്നിൽ പ്രയത്‌നിച്ച അധ്യാപകരെയും വിദ്യാർഥികളെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.