വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്‌നിഷ്യൻ തസ്തികളിലേക്ക് ദിവസവേതന കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. പ്രായപരിധി 40വയസ്സിനു താഴെ. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്‍റെ ഒറിജിനലും പകർപ്പും സഹിതം ഓഗസ്റ്റ് 19ന് അഭിമുഖത്തിന് ഹാജരാകണം. കാലത്ത് 10.30ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചക്ക് 12ന് ഇ.സി.ജി ടെക്‌നിഷ്യനും ഉള്ള അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഓഫീസിൻ്റെ പ്രവർത്തന സമയത്ത് ബന്ധപ്പെടേണ്ടതാണ്. ഫോൺ : 04884-235214.