ഗ്ലൈർ ഫിഷിനെ കാണുക മാത്രമല്ല, അവന്റെ വായിലൂടെ കടന്ന് കടലിന്റെ അടിത്തട്ടിലെ കാ ഴ്ചകൾ കണ്ടു രുചിയുടെ വൈവിധ്യങ്ങളും ഒപ്പം മികച്ച ഷോപ്പിങ്ങ് അനുഭവവും ആസ്വദിക്കാം.മ റൈൻ വേൾഡ് ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ ത്തെ അക്രിലിക് അണ്ടർ വാട്ടർ ടണൽ അക്വേ റിയം കാണാനും വിനോദങ്ങൾ ആസ്വദിക്കാ നും ആലപ്പുഴ ബീച്ചിൽ തിരക്ക് വർധിച്ചു. വർണ്ണ മത്സ്യങ്ങൾ മുതൽ കടലിൻ്റെ അടിത്തട്ടിലെ ഭീമ ൻ മത്സ്യങ്ങൾ വരെ വിസ്‌മയ കാഴ്ച ഒരുക്കുക യാണ് ഇവിടെ. ലക്ഷകണക്കിന് ലിറ്റർ വെള്ള ത്തിൽ ആധുനിക സാങ്കേതികത സൗകര്യങ്ങ ളോടെ സജ്ജമാക്കിയിരിക്കുന്ന ടണലിലൂടെ നട ന്നു നീങ്ങുന്ന ഓരോരുത്തർക്കും നവ്യാനുഭവ മാണ് ഇത് പകരുന്നത്.
80 കിലോ ഭാരമുള്ള അരപൈമ, പാലു പോലെ വെളുത്ത അലിഗേറ്റർ, വലിയ പിരാനകൾ എ ന്നിവയെല്ലാം തലയ്ക്ക് മുകളിൽ ഊളിയിട്ട് നീങ്ങുന്നത് കാണാം. 10 കോടി രൂപ ചെലവഴിച്ചാ ണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ടണലിൽ നിന്ന് ഇറങ്ങുന്നത് വലിയ ഷോപ്പിങ് അനുഭവ ത്തിലേക്കാണ്. ഒപ്പം വിനോദങ്ങൾ ഒരുക്കി അ മ്യൂസ്മെന്റ് പാർക്കും ഭക്ഷ്യ വൈവിധങ്ങളുടെ കലവറ തീർത്ത് ഫുഡ് ഫെസ്റ്റിവലും കാണികളെ കാത്തിരിക്കുകയാണ്.
കുട്ടികൾക്ക് ശാസ്ത്ര അവബോധം സൃഷ്ടിക്കാ ൻ ഡോ. എ.പി.ജെ അബ്ദുൽ കലാം പവലിയനും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.ഒരു വീട്ടിലേക്ക് വേണ്ട തെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള തുണിത്തരങ്ങളുടെ യുംഗൃഹോപകരണങ്ങളുടെയും വമ്പിച്ചവിറ്റഴിക്ക ൽ മേളയാണ് പ്രത്യേകത. കുട്ടികൾക്കും മുതിർന്ന വർക്കും ഒരുപോലെ ആസ്വദിക്കാൻ അമ്യൂസ്മെ ന്റ്റൈഡുകളും സമാണ്. പ്രവൃത്തി ദിവസങ്ങ ളിൽ ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ രാത്രി 10 മണി വരെയും അവധി ദിവസങ്ങളിൽ രാവിലെ 10 മുത ൽ രാത്രി 10 മണി വരെയുമാണ് പ്രവേശനം.