Connect with us

India

മധ്യപ്രദേശിൽ ദിനോസറുകളുടെ 256 മുട്ടകളും വാസസ്ഥലങ്ങളും കണ്ടെത്തി

Published

on

മധ്യപ്രദേശിലെ നർമദ താഴ്‌വരയിൽ ടൈറ്റാനോസെറസ് വിഭാഗത്തിൽപെട്ട ദിനോസറുകളുടെ 256 മുട്ടകളും വാസസ്ഥലങ്ങളും കണ്ടെത്തിയതായി ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.ഡൽഹി സർവകലാശാലയിലെയും മോഹൻപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷനിലെയും ഗവേഷകരാണു മധ്യപ്രദേശിലെ ധർ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളിൽനിന്നു ഫോസിലുകൾ കണ്ടെത്തിയത്.
ഇതെക്കുറിച്ചുള്ള വിവരങ്ങൾ പിഎൽഒഎസ് വൺ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. മുട്ടകൾ സയൻസ് ഫെസ്റ്റിവലിലെ സ്റ്റാളിൽ പ്രദർശിപ്പിക്കുന്നുണ്ട്.സസ്യഭുക്കുകളായ ഭീമൻ ദിനോസറുകളാണ് ടൈറ്റാനോസെറസ്. ഒട്ടേറെ ഉപവിഭാഗങ്ങൾ ഇവയിലുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

India

കരുണം കൂട്ടായ്മ ജനഹൃദയങ്ങളില്‍ ഉമ്മന്‍ ചാണ്ടി എന്ന വിഷയത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു

Published

on

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കരുണം കൂട്ടായ്മ ജനഹൃദങ്ങളിൽ ഉമ്മൻചാണ്ടി എന്ന വിഷയത്തിന് ആസ്പദമാക്കി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

Continue Reading

Exclusive

യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ സാധ്യത

Published

on

യുപി ബിജെപിയിലെ സംസ്‌ഥാന ഘടകത്തിൽ ചേരിതിരിവുകൾ ഉണ്ടെന്ന വാർത്തകൾക്കിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്‌ഥാന ഘടകത്തിലും വലിയ അഴിച്ചുപണികൾ നടന്നേക്കുമെന്നാണു സൂചന മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണു പാർട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങൾക്ക് ബിജെപി ഒരുങ്ങുന്നത്

Continue Reading

India

ഫെബ്രുവരി 18ന് 12 ചീറ്റകൾ ഇന്ത്യയിലെത്തും

Published

on

പ്രൊജക്റ്റ് ചീറ്റയുടെ രണ്ടാംഘട്ടത്തിന്റെ ഭാ​ഗമായി ഫെബ്രുവരി 18ന് കൂടുതൽ പുള്ളിപ്പുലികളെ ഇന്ത്യയിലേക്ക് എത്തിക്കും. 7 ആൺ, 5 പെൺ പുള്ളിപ്പുലികളെയാണ് കൊണ്ടുവരുക. ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന 12 ചീറ്റകളിൽ ഒൻപത് എണ്ണത്തിനെ റൂയ്ബെർഗിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവയെ ഫിൻഡ, ക്വാസുലു എന്നിവടങ്ങളിലും പാർപ്പിച്ചിട്ടുണ്ട്. പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി അഞ്ച് വർഷം കൊണ്ട് 50 ചീറ്റകളെ ഇന്ത്യയിൽ എത്തിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ആദ്യ പടിയായി കഴിഞ്ഞ സെപ്തംബറിൽ എട്ട് ചീറ്റകളെ നമീബയയിൽ നിന്നും എത്തിച്ചിരുന്നു. 1952 ലാണ് ചീറ്റകൾ ഇന്ത്യയിൽ നിന്നും പൂർണ്ണമായും അപ്രത്യക്ഷമായത്. ആഗോളതലത്തിൽ ആദ്യമായി ചീറ്റ പോലുള്ള മൃഗങ്ങളുടെ ഭൂഖണ്ഡാനന്തര കൈമാറ്റം നടന്നത്.കുറച്ച് മാസങ്ങൾക്കുള്ളിൽ 14 മുതൽ 16 ചീറ്റകളെ കൂടി ഇന്ത്യയിലേക്കെത്തിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. വന്യ ജീവികളെ സംരക്ഷിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനഃരധിവസിപ്പിക്കുക എന്നതാണ് പ്രൊജക്റ്റ് ചീറ്റ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം സെപ്റ്റംബർ ഏഴിനാണ് നമീബയിൽ നിന്നും എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്.

Continue Reading

India

എയ്റോ ഇന്ത്യാ ഷോ. ഫെബ്രുവരി 20 വരെ ബെംഗളൂരുവിൽ ഇറച്ചി കടകൾ അടച്ചിടും

Published

on

കർണാടക തലസ്ഥാനമായ ബെംഗളൂരുവിലെ യെലഹങ്കയിൽ ഇറച്ചി കടകൾ അടച്ചിടാൻ ഉത്തരവ്. ഫെബ്രുവരി 20 വരെ ഇറച്ചി, കോഴി, മത്സ്യം എന്നിവ വിൽക്കുന്ന കടകൾ തുറക്കില്ല. ഫെബ്രുവരി 13 മുതൽ 17 വരെ വായുസേന നടത്തുന്ന ‘എയ്‌റോ ഇന്ത്യ ഷോയ്ക്ക്’ സുരക്ഷാ ഒരുക്കുന്നതിനാണ് നിരോധനം. വായുവിൽ പക്ഷികളുടെ പ്രവർത്തനം കുറയ്ക്കാൻ മാലിന്യ നിർമാർജന നടപടികളും ആരംഭിച്ചിട്ടുണ്ട്.യെലഹങ്കയിലെ സ്‌റ്റേഷൻ എയ്‌റോസ്‌പേസ് സേഫ്റ്റി ആൻഡ് ഇൻസ്‌പെക്‌ഷൻ ഓഫീസർ, എയർഫോഴ്‌സ് സ്‌റ്റേഷനിലെ 10 കിലോമീറ്റർ ചുറ്റളവിൽ ഇറച്ചിക്കടകൾ അടച്ചിടാൻ ആവശ്യപ്പെട്ട് ജോയിന്റ് സെക്രട്ടറി ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക്കിന് (ബിബിഎംപി) കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ്. നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നത് അനുവദിക്കാമെന്നും പ്രസ്താവനയിൽ പറയുന്നു.

Continue Reading

India

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വയസ്സ്

Published

on

അസഹിഷ്‌ണുതയുടെയും വർഗീയവിദ്വേഷത്തിന്റെയും ഇരുൾ പടർത്തുന്ന കാലത്ത്‌ മഹാത്മാവിന്റെ അനശ്വരസ്‌മരണ ഉണർത്തി രക്തസാക്ഷിത്വ ദിനം. ഇന്ന് രാജ്യം ഗാന്ധിജിയുടെ 75 -ാമത്‌ രക്തസാക്ഷിത്വ വാര്‍ഷികം ആചരിക്കും. 1948 ജനുവരി 30നാണ്‌ ഹിന്ദുമഹാസഭ പ്രവർത്തകനും തീവ്രഹിന്ദുത്വവാദിയുമായ നാഥുറാം വിനായക്‌ഗോഡ്‌സെയുടെ വെടിയേറ്റ്‌ ഗാന്ധിജി അന്ത്യശ്വാസം വലിച്ചത്‌. രാഷ്ട്രപതിയടക്കം രാജ്‌ഘട്ടിൽ ആദരമർപ്പിക്കും. രാജ്യത്ത് പകൽ 11ന്‌ രണ്ടു മിനിറ്റ്‌ മൗനം ആചരിക്കും.

Continue Reading

India

ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണം ; സര്‍ക്കാര്‍ ഇടപെടുന്നതെന്തിനെന്ന് സുപ്രിംകോടതി

Published

on

ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് സുപ്രിം കോടതി. ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും സുപ്രിംകോടതി ചോദിച്ചു. ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ചത്തിനെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണം.എന്തിനാണ് സര്‍ക്കാര്‍ ക്ഷേത്ര ഭരണത്തില്‍ ഇടപെടുന്നതെന്ന് ആന്ധ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നിരഞ്ജന്‍ റെഡ്ഢിയോട് സുപ്രിം കോടതി ആരാഞ്ഞു.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ആന്ധ്ര സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാന്‍ സുപ്രിംകോടതി തയാറായില്ല.
അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ആന്ധ്ര ഹൈക്കോടതിയുടെ വിധി. മഠത്തിന്റെ അഭിഭാജ്യ ഘടകമാണ് ക്ഷേത്രം. മഠം തമിഴ്‌നാട്ടിലും ക്ഷേത്രം ആന്ധ്രയിലും ആയതിനാല്‍ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്ക് എതിരെയാണ് ആന്ധ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.

Continue Reading
Advertisement
Advertisement

Trending