ഉപഭോക്തൃ നിയമസഹായ സെൻ്ററുകൾ ആരംഭിക്കണം.
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഉപഭോക്തൃ നിയമസഹായ സെൻ്ററുകൾ ആരംഭിക്കണമെന്നും ഉപഭോക്തൃ സംരക്ഷണ കൗൺസിലുകൾ രൂപീകരിക്കണമെന്നും കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.ഉപഭോക്തൃ നിയമസംരക്ഷണ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ രാജ്യത്ത് കാര്യക്ഷമമല്ലെന്ന് സമ്മേളനം വിലയിരുത്തി.ഉപഭോക്തൃ അവകാശലംഘനങ്ങളും ചൂഷണങ്ങളും വർദ്ധിച്ചു വരുന്നതിൽ ആശങ്ക രേഖപ്പെടുത്തി.എച്ച്.സലാം MLA സമ്മേളനം ഉദ്ഘാടനം ചെയ്തു.ദേശീയ ചെയർമാൻ പ്രൊഫ.പുന്നക്കൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത സിനിമ സീരിയൽ നടി സി.രമാദേവി മുഖ്യാതിഥിയായി. ജന.സെക്രട്ടറി പ്രൊഫ.ആർ.ഹരിദാസ് റിപ്പോർട്ടും ട്രഷറർ ജോർജ്ജ് തോമാസ് വരവുചെലവു കണക്കും അവതരിപ്പിച്ചു.ദേശീയ വൈസ് ചെയർമാൻ കെ.എ.ഗോവിന്ദൻ വനിതാ ചെയർപേഴ്സൺ ബി.രാധാമണി അമ്മ, വി.ബാലകൃഷ്ണൻ നായർ, ഷാജുമോൻ പത്രോസ്, എം.ബി.ചന്ദ്രശേഖരൻ, ജോൺസൺ കുന്നംപിള്ളി, കെ.കെ.ശശിധരൻ, എന്നിവർ പ്രസംഗിച്ചു.തുടർന്നു നടന്ന ഉപഭോക്തൃ സെമിനാർ സംസ്ഥാന പ്രസിഡണ്ട് അഡ്വ.തോമാസ് കുരിയൻ ഉദ്ഘാടനം ചെയതു. വൈസ് ചെയർമാൻ ഡോ.വി.എൻ.രമ അദ്ധ്യക്ഷത വഹിച്ചു.ഉപഭോക്തൃ അവകാശങ്ങളും സംരക്ഷണവും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ടി. സുരേഷ്, രാമകൃഷ്ണ പോറ്റി, ഹലീൽ റഹിമാൻ, കെ.എച്ച്.സിദ്ധിഖ് ടി.എൻ.നമ്പീശൻ എന്നിവർ പങ്കെടുത്തു.
ദേശീയ ഭാരവാഹികളായി പ്രൊഫ.പുന്നക്കൽ നാരായണൻ (ചെയർമാൻ), കെ.എ.ഗോവിന്ദൻ, ഡോ.വി.എൻ.രമ, (വൈസ് ചെയർമാൻമാർ) ,പ്രൊഫ.ആർ.ഹരിദാസ് (ജന. സെക്രട്ടറി), കെ. നന്ദകുമാർ, സി.രാമചന്ദ്രമേനോൻ (ജോ. സെക്രട്ടറിമാർ), ജോർജ്ജ് തോമാസ് (ട്രഷറർ), ബി.രാധാമണി അമ്മ (വനിതാ വിഭാഗം ചെയർപേഴ്സൺ) എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.