എ.ഐ.സി.സി യുടെ നേതൃത്വത്തിൽ ആഗസ്റ്റ് 9 മുതൽ ആഗസ്റ്റ് 15 വരെ രാജ്യത്തെ എല്ലാ ജില്ലകളിലും സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിൻ്റെ ഭാഗമായി ഇന്ത്യാ രാജ്യത്തെ സ്വാതന്ത്ര്യവും, ജനാധിപത്യവും, മതേതരത്വവും അപകടപ്പെടുത്തുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വർഗ്ഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ നവ സങ്കൽപ്പ് പദയാത്ര നടക്കുന്നതിൻ്റെ ഭാഗമായി
തൃശൂർ ജില്ലയിലെ നവ സങ്കൽപ്പ് പദയാത്ര ആഗസ്റ്റ് 9 മുതൽ 15 വരെ ഡിസിസി പ്രസിഡന്‍റ് ജോസ് വളളൂരിൻ്റെ നേതൃത്വത്തിൽ ചേലക്കരയിൽ നിന്ന് തുടങ്ങി കൊടുങ്ങല്ലൂരിൽ സമാപിക്കും. ആഗസ്റ്റ് 10ന് നവസങ്കൽപ്പ് പദയാത്ര ചേലക്കരയിലെ ആറ്റൂരിൽ നിന്ന് ആരംഭിച്ച് വടക്കാഞ്ചേരിയിൽ സമാപിക്കും’
ചേലക്കര, വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളിലെ പദയാത്രയുടെ സംഘാടക സമിതി യോഗം വടക്കാഞ്ചേരി സിറ്റി ഗേറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡൻ്റ് ജിജോ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. പി.എ.മാധവൻ എക്സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡൻ്റ് ജോസ് വളളൂർ ജാഥ വിശദീകരണം നടത്തി കോൺഗ്രസ്സ് നേതാക്കളായ , സുനിൽ അന്തിക്കാട്, ശ്രീനിവാസൻ , രാജേന്ദ്രൻ അരങ്ങത്ത് , കെ.അജിത്കുമാർ, വൈശാഖ് നാരായണസ്വാമി, ടി.എൻ.കൃഷ്ണൻ, വേണുഗോപാലമേനോൻ ,ടി.എസ്.രാമദാസ്, എൻ.എസ്.വർഗ്ഗീസ്, ജിമ്മി ചൂണ്ടൽ, ജോണി മണിച്ചിറ, എം.എ.രാമകൃഷ്ണൻ, എന്നിവർ സംസാരിച്ചു.
പദയാത്രയുടെ വിജയത്തിന്നായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ഓരോ നിയോജക മണ്ഡലത്തിൽ നിന്നും 1000 പേരെ വീതം പദയാത്രയിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.