Connect with us

Health

തെരുവ് നായ്ക്കളെ കൊല്ലുന്നതിനുള്ള അനുമതി നിഷേധിച്ച് സുപ്രീംകോടതി

Published

on

കേരളത്തിലെ അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിനുള്ള അനുമതി നിഷേധിച്ച് സുപ്രീംകോടതി. സംസ്ഥാനത്തെ തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനം ഇവയെ കൊല്ലുന്നതിനുള്ള അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഈ വിഷയം ഇപ്പോള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി ഹര്‍ജിയില്‍ അറിയിക്കുകയായിരുന്നു.  ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. തെരുവ് നായ ആക്രമണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനായി കേരള ഹൈക്കോടതിയില്‍ ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, ഗോപിനാഥ് മേനോന്‍ എന്നിവര്‍ പ്രത്യേക ബെഞ്ചിന് രൂപം നല്‍കിയിട്ടുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വി. ചിദംബരേഷ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്ന് തെരുവ് നായ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗത കേസുകള്‍ ഈ ബെഞ്ചിന് പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമം ലംഘിച്ച് നായകൾക്കെതിരേ ആക്രമണ മുണ്ടായാൽ കേസെടുക്കുമെന്നും സുപ്രിം കോടതി അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ കൗണ്‍സിലര്‍ എസ്.എ.എ. ആസാദിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

Published

on

വടക്കാഞ്ചേരി നഗരസഭയിലെ എട്ടാം ഡിവിഷനിൽ പകർച്ച വ്യാധികളായ വയറിളക്കരോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വൈറൽപനി, മലമ്പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയപകർച്ചവ്യാദികളെ നേരിടാൻ കൗൺസിലർ എസ്.എ.എ. ആസാദിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ആരോഗ്യ വിഭാഗം പ്രവർത്തകരായ ലിസ്സി, ധന്യ, ശ്രീരേഖ, ഷാഹിന, മേഘ, ജീൻസി, സിന്ധു, സൗമ്യ എന്നിവരും ആശാ വർക്കർമാരും അംഗൻവാടി പ്രവർത്തകരും പങ്കെടുത്തു.

Continue Reading

Events

മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു

Published

on

തെക്കുംകര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തത്. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡണ്ട്ഇ ഉമാലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിസി സജീന്ദ്രൻ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷൻ പി ആർ രാധാകൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. ബിനിത,പഞ്ചായത്ത് മെമ്പർമാരായലീനജെറി, ഷൈബി ജോൺസൺ, ഐശ്വര്യ ഉണ്ണി, കുടുംബശ്രീ ചെയർപേഴ്സൺഅജിത സുനിൽ, പഞ്ചായത്ത് സെക്രട്ടറി ഡോ. ടി. എൻ.ബിന്ദു,ഹെൽത്ത് ഇൻസ്പെക്ടർപി.പി.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു. വിഷയത്തെ സംബന്ധിച്ച് ഡോ. അർച്ചന ക്ലാസ് എടുത്തു.

Continue Reading

Health

പ്രതിരോധശേഷിക്ക് ഏത്തപ്പഴം

Published

on

പ്രതിരോധശേഷിക്ക് ഏത്തപ്പഴം

Continue Reading

Health

രോഗ പ്രതിരോധശേഷിക്ക് പാലക് ചീര

Published

on

രോഗ പ്രതിരോധശേഷിക്ക് പാലക് ചീര

Continue Reading

Health

ഓർമ്മശക്തിക്ക് ഡാർക്ക് ചോക്കലേറ്റ്

Published

on

ഓർമ്മശക്തിക്ക് ഡാർക്ക് ചോക്കലേറ്റ്

Continue Reading

Health

കരിക്കിൻ വെള്ളത്തിന്റെ ഗുണം

Published

on

കരിക്കിൻ വെള്ളത്തിന്റെ ഗുണം

Continue Reading
Advertisement
Advertisement

Trending