കേരളത്തിൻ്റെ ആധുനിക ജീവിത പരിസരത്തിൽ നിന്നു് എഴുത്തുകാരൻ സ്വാംശീകരിച്ച സാംസ്കാരിക അറിവുകളുടെ സമാഹാരമാണ് ഡോ.ഗ്രാമപ്രകാശിൻ്റെ തെരഞ്ഞെടുത്ത ലേഖനങ്ങളെന്ന് പ്രശസ്ത കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.തെരഞ്ഞെടുത്ത ലേഖനങ്ങൾ ചെറുത്തു തുരുത്തി വള്ളത്തോൾ സമാധിയിൽ വൈസ് ചാൻസലർ ഡോ.എം.വി.നാരായണനു നൽകി പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡോ.കലാമണ്ഡലം ഗോപി അധ്യക്ഷത വഹിച്ചു.പ്രൊഫ. അപൂർവ്വാനന്ദ്, രജിസ്ട്രാർ ഡോ.രാജേഷ് കുമാർ, പഞ്ചായത്ത് പ്രസിഡണ്ട് ഷേയ്ക്ക് അബ്ദുൽ റഹ് മാൻ, ടി.കെ.വാസു,കലാമണ്ഡലം പ്രഭാകരൻ ,കലാമണ്ഡലം രചിത രവി, ഡോ. ബീന – കെ.ആർ,സുലൈമാൻ, അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു