കഞ്ചാവു ചോദിച്ചിട്ടുകൊടുക്കാത്തതിലുള്ള വിരോധംനിമിത്തം വീട്ടിൽക്കയറി ആക്രമണം നടത്തിയ നാലംഗസംഘം അറസ്റ്റിൽ. കൊല്ലംകരുകോൺ ഇരുവേലിക്കലിൽ ചരുവിളപുത്തൻവീട്ടിൽ കുൽസംബീവിയുടെ വീട്ടിലാണ് കഞ്ചാവു ചോദിച്ച് യുവാക്കൾ എത്തിയത്. കൊടുക്കാത്തതിൽ പ്രതിഷേധിച്ച് അസഭ്യം പറയുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഈ മാസം 12-നായിരുന്നു സംഭവം. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളായ ചണ്ണപ്പേട്ട കാഞ്ഞിരംവിളവീട്ടിൽ വിബിൻ (22), കുന്നുവിളവീട്ടിൽ അനു (24), നന്ദുഭവനിൽ നന്ദുപ്രസാദ് (21), ഇട്ടിവ കാഞ്ഞിരംവിളവീട്ടിൽ സുബിൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.എസ്.എച്ച്.ഒ. കെ.ജി.ഗോപകുമാർ, എസ്.ഐ. പ്രജീഷ്കുമാർ, സി.പി.ഒ.മാരായ ദീപു, രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.