പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണവും, തേക്കിൻകാട് കോളനി അംബേദ്കർ ഗ്രാമം പദ്ധതി പൂർത്തികരണവും തേക്കിൻകാട് കോളനിയിൽ നടന്നു. ദേവസ്വം പിന്നോക്ക ക്ഷേമ പാർലിമെൻ്ററി കാര്യ വകുപ്പുമന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഠനമുറിയ്ക്കായുള്ള ഗഡു വിതരണവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വച്ച് അനുമോദിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗങ്ങളായ ദീപ എസ് നായർ, കെ ആർ മായ ‘ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ പി ശ്രീജയൻ, എസ്.സിന്ധു, ഗീത രാധാകൃഷ്ണൻ ,പി എം അനീഷ്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത നാരായണൻകുട്ടി, ഗ്രാമ പഞ്ചായത്തംഗം പ്രിയംവദ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ വി.പ്രബിത, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി പ്രശാന്തി’ ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ ജെ മങ്ങാട്ട് എന്നിവർ സംസാരിച്ചു