വടക്കാഞ്ചേരിയിൽ നിന്നും കേരള നിയമസഭയുടെ സെക്രട്ടറിയായി എ എം.ബഷീർ തിരഞ്ഞെടുക്കപ്പെട്ടത് നാടിന് അഭിമാനകരമായ നേട്ടമാണെന്ന് എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.വടക്കാഞ്ചേരി സ്വദേശിയും ദീർഘകാലം വടക്കാഞ്ചേരി ബാറിലെ അഭിഭാഷകനുമായിരുന്ന നിയമസഭാ സെക്രട്ടറി എ .എം ബഷീറിന് വടക്കാഞ്ചേരി ബാർ അസോസിയേഷൻ മുൻസിഫ് കോടതി ഹാളിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിയ്ക്കുകകയായിരുന്നു എംഎൽ എ സേവ്യർ ചിറ്റലപ്പിള്ളി . യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഇ.കെ. മഹേഷ് അധ്യക്ഷത വഹിച്ചു. മുൻസിഫ് ടി.കെ.അനിരുദ്ധൻ മുഖ്യപ്രഭാഷണം നടത്തി.
അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ ടി.കെ.മനോജ്,
അഭിഭാഷകരായ അസ്വ.ജേക്കബ് സി ജോബ്,കെ പി മുരളീധരൻ ,പി ഐ ലോനപ്പൻ , എം യു കുര്യാക്കോസ്, എം.ജി.വസന്ത . കെ.എസ്. സന്ദീപ് , പി. വിഷ്ണു ദേവ് , ഐശ്വര്യ പ്രദീപ് ക്ലാർക്ക് അസോസിയേഷൻ പ്രസിഡണ്ട് വി.എസ്.ദിലീപ് എന്നിവർ പ്രസംഗിച്ചു.