മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുപ്പത്തി എട്ടാം രക്തസാക്ഷിത്വ ദിനം വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ജിജോ കുരിയന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി കെ അജിത് കുമാർ ഉദ്ഘാടനം ചെയ്തു ഡിസിസി ജനറൽ സെക്രട്ടറി ഷാഹിദ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായപി എൻ വൈശാഖ്, സിഐ ശങ്കരൻകുട്ടി, എൻ ആർ രാധാകൃഷ്ണൻ, പി.ജി ജയദീപ്, പി ജെ രാജു, ടിവി സണ്ണി,എ പി ദേവസി, ശശി മംഗലം, സി കെ ഹരിദാസ്, സി ആർ രാധാകൃഷ്ണൻ, സുരേഷ് പാറയിൽ, ബാബുരാജ് കണ്ടേരി,നാസർ മങ്കര, സന്ധ്യാ കൊടയ്ക്കാടത്ത് കെ കെ അബൂബക്കർ എന്നിവർ പങ്കെടുത്തു.