ടെക്‌നോളജി ഭീമനായ ഗൂഗിള്‍ ഓരോ അക്കൗണ്ടിന്‍റെയും സ്‌റ്റോറേജ് പരിധി വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചു.
ഗൂഗിള്‍ വര്‍ക്ക് പ്ലെയ്സ് വ്യക്തിഗത അക്കൗണ്ടിന്റെ സംഭരണം 1ടിബിയായാണ് ഗൂഗിള്‍ വര്‍ദ്ധിപ്പിച്ചത്. ഒരാളുടെ അക്കൗണ്ട് 1ടിബിയിലേക്ക് സുരക്ഷിതമായി അപ്ഗ്രേഡ് ചെയ്യുമെന്ന് ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ വെളിപ്പെടുത്തി.
ഫോട്ടോയും വിഡിയോയും മറ്റു ഫയലുകളും ഓണ്‍ലൈനില്‍ സൂക്ഷിക്കുന്ന ശീലം വ്യാപകമായതോടെ പലര്‍ക്കും സ്റ്റോറേജ് തികയാതെ വന്നിട്ടുണ്ട്. മതിയാകുന്നില്ല. ‘നിങ്ങളുടെ സ്റ്റോറേജ് പരിധി കഴിഞ്ഞിയിരിക്കുന്നു’ എന്ന മെസേജ് പലപ്പോഴായി കണ്ടുമടുത്ത ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ നല്‍കുന്നത് പുതിയ അവസരമാണ്. ഗൂഗിള്‍ സേവനമായ വര്‍ക്ക്സ്പേസ് ഉപഭോക്താക്കള്‍ക്കായി നേരത്തെ ഗൂഗിള്‍ നല്‍കിയിരുന്ന സ്റ്റോറേജ് ശേഷി 15 ജിബിയായിരുന്നു.